കഴിഞ്ഞദിവസം പറവൂരിൽ ആയിരുന്നു വിസ്മയ എന്ന് 25 വയസുള്ള പെൺകുട്ടി പൊള്ളലേറ്റ് മരിച്ചത്. ഇതിനെ തുടർന്ന് ജിത്തു എന്ന പെൺകുട്ടിയെ കാണാതാവുകയും ചെയ്തു. ജിത്തു ആണ് ഈ ക്രൂരകൃത്യം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. പിന്നീട് ജിത്തു ഒളിവിൽ പോവുകയായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുകൊണ്ട് ആയിരുന്നു ആദ്യം അന്വേഷണം നടത്തിയത്. എന്നാൽ അത് എങ്ങുമെത്താതെ പോയി. പിന്നീട് 15 മണിക്കൂർ നീണ്ട തിരച്ചിലിനു ശേഷം ആണ് ഇവരെ ഇപ്പോൾ കണ്ടെത്തിയത്.
ആദ്യം പരസ്പരവിരുദ്ധമായി ആണ് ജിത്തു സംസാരിച്ചത്. വീടുവിട്ടിറങ്ങിയ ഏതോ പെൺകുട്ടി എന്ന നിലയിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നര മണിയോടെയാണ് പോലീസ് ഇവരെ കണ്ടെത്തുന്നത്. തെരുവ് വെളിച്ചം എന്ന ഷെൽട്ടർ ഹോമിൽ ആയിരുന്നു ഇവർ ഉണ്ടായിരുന്നത്. താൻ ഒരു ലക്ഷദ്വീപ് സ്വദേശി ആണ് എന്നായിരുന്നു ജിത്തു ആദ്യം കളവു പറഞ്ഞത്. ലക്ഷദ്വീപ് പോലീസ് സ്ഥലത്തെത്തിയെങ്കിലും അവർക്ക് ആളെ തിരിച്ചറിയാൻ സാധിച്ചില്ല.
ഉച്ചയ്ക്ക് ശേഷമാണ് പറവൂർ പോലീസ് ഈ സംഭവം അറിയുന്നത്. അവർ തെരുവ് വെളിച്ചം നടത്തിപ്പുകാരനായ മുരുകൻ എന്ന വ്യക്തിയെ ഫോണിൽ വിളിച്ചു കാര്യങ്ങൾ തിരക്കി. പോലീസ് അന്വേഷിക്കുന്ന പെൺകുട്ടിയാണ് എന്ന് മുരുകനോട് പറഞ്ഞു. തങ്ങൾ എത്തുന്നതുവരെ പെൺകുട്ടി അവിടെ സുരക്ഷിത ആയിരിക്കണമെന്നും പോലീസ് നിർദേശം നൽകി.
ഇതിനുശേഷം പെൺകുട്ടി ഇവരുടെ നിരീക്ഷണത്തിലായിരുന്നു. തനിക്ക് അവിടെ നിൽക്കേണ്ട എന്നും ആൺ സുഹൃത്തിനൊപ്പം വിട്ടയക്കണമെന്നും ആയിരുന്നു ജിത്തു പറഞ്ഞത്. എന്നാൽ അധികൃതർ ഇത് കേൾക്കാൻ തയ്യാറായില്ല. അതേസമയം അപ്പുറത്തെ വീട്ടിലെ വീട്ടമ്മ അവിടുത്തെ അന്തേവാസികൾക്കായി കൊണ്ടുവന്ന പായസം കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു ജിത്തു. ഈ സമയത്താണ് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഒരുപാട് വഴുതി മാറുവാൻ ശ്രമിച്ചുവെങ്കിലും വേറെ വഴി ഇല്ലാത്തതുകൊണ്ട് അവസാനം കീഴടങ്ങേണ്ടിവന്നു.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…