Celebrity news

എനിക്ക് എടുത്തു കൊണ്ടു നടക്കാന്‍ കഴിയില്ല.രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു;ഗിന്നസ് പക്രു

മലയാളികളുടെ ഇഷ്ട താരമാണ് അജയ് കുമാർ എന്ന ഗിന്നസ് പക്രു.പിന്നീട് നായകനായും വില്ലനായും കയ്യടി നേടി. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.അടുത്തായിരുന്നു അജയനും ഗായത്രിയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. മൂത്ത മകള്‍ ദീപ്ത കീര്‍ത്തി മലയാളികള്‍ക്ക് സുപരിചിതയാണ്. ദ്വിജ കീര്‍ത്തി എന്നാണ് ദീത്ത എന്ന് വിളിക്കുന്ന ദീപ്തയുടെ അനിയത്തിയുടെ പേര്. ഇപ്പോഴിതാ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് അജയകുമാര്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.ദീത്തു കുഞ്ഞായിരുന്നപ്പോള്‍ പാവക്കുട്ടികളെയൊന്നും വേണ്ടായിരുന്നു. അവള്‍ ഡോക്ടറാകുമ്പോള്‍ രോഗിയാകുന്നതും അമ്മയാകുമ്പോള്‍ കുട്ടിയാകുന്നതും ഞാനായിരുന്നു. ജീവനുള്ള കളിപ്പാട്ടമായി അച്ഛന്‍ തന്നെ അരികിലുള്ള സ്ഥിതിയ്ക്കു വേറെ കളിപ്പാട്ടമെന്തിനാണ്. ദീത്തു ഉണ്ടായ ശേഷം നല്ല ഗ്യാപ്പ് വന്നതു കൊണ്ട് അന്നത്തെ കളികളൊക്കെ മറന്നു പോയിരുന്നു. ഇപ്പോഴെല്ലാം പൊടി തട്ടിയെടുത്തുവെന്നാണ് അജയകുമാര്‍ പറയുന്നത്.

- Advertisement -

രണ്ടാമത്തെ കുട്ടിക്കു വേണ്ടി ചികിത്സ ചെയ്‌തോ എന്നെല്ലാം ആളുകള്‍ ചോദിച്ചു. അടുത്ത കുട്ടി വേണമെന്നോ വേണ്ടെന്നോ പ്ലാന്‍ ചെയ്തിരുന്നില്ല. ദീത്തു മാത്രം മതി എന്നായിരുന്നു താല്‍പര്യമെന്നാണ് അജയകുമാര്‍ പറയുന്നത്. പക്ഷെ ദീത്തുവിന് എപ്പോഴോ അനിയത്തി വേണം എന്നൊരു ആഗ്രഹം തുടങ്ങിയെന്നാണ് താരം പറയുന്നത്.ദിച്ചു വന്നതോടെ ദീത്തു അവളുടെ ചേച്ചിയമ്മയായി. വലിയൊരു സമ്മാനം കിട്ടിയ പ്രതീതിയാണ് ദീത്തുവിനെന്നും അജയകുമാര്‍ പറയുന്നു. കുഞ്ഞായിരുന്നപ്പോള്‍ അച്ഛനെയാണോ അമ്മയെയാണോ ഇഷ്ടം എന്നു ചോദിച്ചാല്‍ വളരെ ഡിപ്ലോമാറ്റിക് ആയി രണ്ടു പേരെ എന്നൊക്കെ പറഞ്ഞോണ്ടിയിരുന്നാല്‍ ഇപ്പോള്‍ ഒറ്റയടിക്ക് വാവയെ എന്നാണ് പറയുന്നതെന്നും അജയകുമാര്‍ പറയുന്നു. അതേസമയം കുഞ്ഞ് വന്നതോടെ 15 വര്‍ഷം പുറകിലേക്ക് തങ്ങള്‍ പോയെന്നാണ് താരം പറയുന്നത്. പ്രായം കുറഞ്ഞതു പോലെ. തങ്ങള്‍ അന്നത്തേക്കാള്‍ ഫ്രീയാണെന്നും കുഞ്ഞിനെ നോക്കാന്‍ ചേച്ചിയമ്മയുണ്ടല്ലോ എന്നും താരം പറയുന്നുണ്ട്. പിന്നാലെ തന്നിലെ അച്ഛനെക്കുറിച്ചും അജയകുമാര്‍ സംസാരിക്കുന്നുണ്ട്.എനിക്കു കുഞ്ഞിനെ എടുക്കാനാകുമെങ്കിലും എടുത്തു കൊണ്ടു നടക്കാന്‍ കഴിയില്ല. ആരെങ്കിലും എടുത്തു കയ്യില്‍ തന്നാല്‍ വച്ചു കൊണ്ടിരിക്കാന്‍ പറ്റുമെന്നാണ് അജയകുമാര്‍ പറയുന്നത്. ദീത്തുവിനെ എടുക്കല്‍ എളുപ്പമായിരുന്നു. ഇളയവള്‍ അടങ്ങിയിരിക്കാത്ത പ്രകൃതമായതിനാല്‍ എടുക്കാന്‍ പ്രയാസമാണ്. പ്രകൃതം കണ്ടിട്ട് അവള്‍ താമസിയാതെ എന്നെയെടുത്തു തലകുത്തി നിര്‍ത്തും എന്നാണ് തോന്നുന്നതെന്നും താരം പറയുന്നു.

Anusha

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

5 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

6 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

6 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

6 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

6 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

7 hours ago