പുലിമുരുകന് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമെന്ന നിലയ്ക്ക് മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. മോഹന്‍ലാല്‍-വൈശാഖ്-ഉദയ്കൃഷ്ണ എന്നീ കൂട്ടുകെട്ടില്‍ എത്തിയ ചിത്രം ഒക്ടോബര്‍ 21ന് ആയിരുന്നു റിലീസ് ചെയ്തത്.
ആരാധകരില്‍ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം ഡിസംബര്‍ രണ്ടിന് ഒടിടിയില്‍ റിലീസ് ചെയ്യും. ഹോട്ട്സ്റ്റാറിലൂടെയാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചതോടെ ആവേശത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ഡിസംബര്‍ മാസം ലക്കി സിംഗ് ഒടിടി ഭരിക്കും എന്നാണ് ആരാധകര്‍ പറയുന്നത്.
ലക്കി സിംങ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ ഹണി റോസ്, ലക്ഷ്മി മഞ്ജു, സുദേവ് നായര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രമായി എത്തിയത്.
മോണ്‍സ്റ്ററിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ‘പുലിമുരുകന്റെ’ രചയിതാവായ ഉദയ് കൃഷ്ണ തന്നെയാണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ആക്ഷന്‍ കൂടുതല്‍ പ്രധാന്യമുള്ള ചിത്രത്തില്‍ സ്റ്റണ്ട് സില്‍വയാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ അനിൽ. ഒരു സീരിയൽ നടിയും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ആണ് ഇവർ. ടിക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…
അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…
സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…
നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾക്കും സമൂഹ മാധ്യമങ്ങളിൽ എങ്ങനെ പെരുമാറണം എന്ന് വ്യക്തമായ ധാരണയില്ല. സമൂഹത്തിൽ പോലും സത്യത്തിൽ…
തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…