കോഴിക്കോട്: ഒമര്‍ ലുലു സംവിധാനം ചെയ്ത് ഇര്‍ഷാദ് നായകനായി എത്തിയ പുതിയ ചിത്രമാണ് നല്ല സമയം. ചിത്രം ഇന്നാണ് തീയറ്ററില്‍ എത്തിയത്. ഇതിനിടയില്‍ ഇപ്പോഴിത സിനിമയുടെ ട്രെയിലറിന് എതിരെ കേസ് എടുത്തിരിക്കുകയാണ്.
ചിത്രം ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പരാതിയില്‍ ആണ് സിനിമാ ട്രെയിലറിനെതിരെ കേസെടുത്ത്. എക്സൈസ് ആണ് ട്രെയിലറിന് എതിരെ കേസ് എടുത്തിരിക്കുന്നത്.
കേസ് എടുത്തതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും എക്സൈസ് നോട്ടീസ് അയച്ചു. ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലറെന്ന് എന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് നോട്ടീസ് അയച്ചത്.
കോഴിക്കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ആണ് കേസ് എടുത്തത്. ട്രെയിലറിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം ഇര്‍ഷാദാണ് ചിത്രത്തില്‍ നായകന്. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്സണ്, നന്ദന സഹദേവന്, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്.
ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
https://www.youtube.com/watch?v=QnDdcUA5gAA