Film News

തൊണ്ണൂറുകളിലെ ലാലേട്ടനെ പോലോരു നടന്‍ വേറെയാരുമില്ല, പൃഥിരാജിനൊന്നും കഴിയില്ല; വൈറലായി ഒമര്‍ ലുലുവിന്റെ വാക്കുകള്‍, ഏറ്റെടുത്ത് മോഹന്‍ലാല്‍ ആരാധകര്‍

നിരവധി ആരാധകരുള്ള സംവിധായകനാണ് ഒമര്‍ ലുലു. ഒമര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നല്ല സമയം റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടയില്‍ മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.തൊണ്ണൂറുകളിലെ ലാലേട്ടനെ പോലോരു നടന്‍ വേറെയാരുമില്ല എന്നാണ് ഒമര്‍ പറയുന്നത്.

- Advertisement -

നല്ല സമയം സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുമ്പോഴായിരുന്നു ഒമറിന്റെ വാക്കുകള്‍.തൊണ്ണൂറുകളിലെ ലാലേട്ടനെ പോലോരു നടന്‍ വേറെയാരുമില്ല. ഇനി അതുപോലൊരു നടന്‍ ഉണ്ടാകുമോ ഇല്ലയോയെന്ന് പറയാന്‍ പറ്റില്ല. നാളത്തെ കാര്യമൊന്നും പറയാന്‍ പറ്റില്ല. ഇപ്പോഴുള്ള യുവനടന്മാരില്‍ ആരും മോഹന്‍ലാലിനെപ്പോലെയില്ല.

പൃഥ്വിരാജൊക്കെ വന്നിട്ട് കുറെ നാളുകളായില്ലേ?. ഇന്ദ്രജിത്ത്, ആസിഫ് അവരെ കുറിച്ചൊന്നും അങ്ങനെ തോന്നുന്നില്ല. ലാലേട്ടന്‍ 25 വയസിലാണ് രാജാവിന്റെ മകന്‍ ചെയ്തത് എന്നാണ് ഒമര്‍ പറഞ്ഞത്. രാജാവിന്റെ മകന്‍ ആകെ ഷൂട്ട് ചെയ്തത് 16 ദിവസമാണ്. അതില്‍ ലാലേട്ടന്‍ അഭിനയിച്ചത് ഒമ്പത് ദിവസമാണ് എന്നും ഒമര്‍ പറഞ്ഞു.

മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ഒമര്‍ പറഞ്ഞു. തുടക്കകാലത്ത് മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ അത് മാറി.

മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യണമെന്നാണ് ഇപ്പോള്‍ ആഗ്രഹം എന്നാണ് ഒമര്‍ പറഞ്ഞത്. ഞാന്‍ ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമ ഇരുപതാം നൂറ്റാണ്ടാണ്. അന്ന് ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ഇന്‍ ഹരിഹര്‍ നഗര്‍ എന്നിവയായിരുന്നു കണ്ടത് എന്നും ഒമര്‍ പറഞ്ഞു.

അതേസമയം മോഹന്‍ലാലിനെ കുറിച്ചുള്ള ഒമറിന്റെ വാക്കുകള്‍ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 25 വയസ്സില്‍ ലാലേട്ടന്‍ കാണിച്ച മാസ് ഒന്നും 30 വയസ്സില്‍ ഇവിടുത്തെ ഒരു യൂത്തനും കാണിച്ചിട്ടില്ല എന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നത്.

 

Abin Sunny

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

2 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

7 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

17 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

17 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

17 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

18 hours ago