Kerala News

തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല; തിരുവനന്തപുരത്തെ ജനങ്ങളെ ശശി തരൂര്‍ സ്വാധീനിച്ചു കഴിഞ്ഞു; പ്രശംസയുമായി ബിജെപി നേതാവ് ഒ രാജഗോപാല്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ നിലവിലെ എംപിയായ ശശി തരൂരിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍.

- Advertisement -

തിരുവനന്തപുരത്തെ ജനങ്ങളെ ശശി തരൂര്‍ സ്വാധീനിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത ചടങ്ങിലായിരുന്നു ഒ രാജഗോപാലിന്റെ പരാമര്‍ശം.

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ എന്‍.രാമചന്ദ്രന്റെ പേരിലുള്ള അവാര്‍ഡ് തരൂരിനു ഡി.കെ. ശിവകുമാര്‍ സമ്മാനിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു രാജഗോപാല്‍.

”പാലക്കാട്ടുകാരനായ ശശി തരൂരിന്റെ മഹിമ ലോകം അംഗീകരിക്കുന്നു. അദ്ദേഹം ഇവിടെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തീരുമാനിച്ച അവസരത്തില്‍ ഞാന്‍ സംശയിച്ചിരുന്നു.

ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും യോഗ്യന്‍ തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല. നല്ല ഇംഗ്ലിഷില്‍ ഭംഗിയായി സംസാരിക്കും. പിന്നെ എന്താണ് ഈ തിരുവനന്തപുരത്തു വന്ന് മത്സരിക്കാനുള്ള കാരണം എന്നു ഞാന്‍ ചോദിക്കുകയുണ്ടായി.

പക്ഷേ അദ്ഭുതമെന്നു പറയട്ടെ, തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും തിരുവനന്തപുരത്തു ജയിക്കുന്നത്.

ഇനി അടുത്ത കാലത്ത് വേറെ ആര്‍ക്കെങ്കിലും അവസരം കിട്ടുമോയെന്ന് ഞാന്‍ സംശയിക്കുകയാണ്. എന്തായാലും അങ്ങനെയുള്ള ഒരാളെ പാലക്കാട്ടുകാര്‍ സംഭാവന ചെയ്തു എന്നുള്ളതില്‍ എനിക്കു അഭിമാനമുണ്ട്. പാലക്കാട്ടുകാര്‍ക്കു മാത്രമല്ല, മലയാളികള്‍ക്കു മുഴുവന്‍ അഭിമാനത്തിനു വകയുള്ള ഒന്നാണിത്.

എന്തായാലും അദ്ദേഹത്തിനു ദീര്‍ഘായുസ് ഉണ്ടാകട്ടെ. അദ്ദേഹത്തിന്റെ സേവനം കൂടുതല്‍ ലഭ്യമാകട്ടെ. അദ്ദേഹത്തിന് ഈശ്വരാനുഗ്രമുണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു” രാജഗോപാല്‍ പറഞ്ഞു.

പ്രസംഗത്തിനുശേഷം സീറ്റിലേക്കു മടങ്ങിയ രാജഗോപാലിന്റെ പാദങ്ങളില്‍ സ്പര്‍ശിച്ചാണ് തരൂര്‍ പ്രതികരിച്ചത്.

അതേസമയം തിരുവനന്തപുരത്ത് നരേന്ദ്ര മോദി വന്ന് മത്സരിച്ചാലും തന്നെ തോല്‍പ്പിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി നേരത്തെ പറഞ്ഞിരുന്നു.

ജനത്തിന് മതിയായെങ്കില്‍ അവര്‍ക്ക് മാറ്റാന്‍ തീരുമാനിക്കാം. ഇത്തവണത്തേത് ലോക്‌സഭയിലേക്കുള്ള അവസാന മത്സരമാകുമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറാണ്. പക്ഷേ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

 

Abin Sunny

Recent Posts

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

2 mins ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

3 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

13 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

14 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

15 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

15 hours ago