വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന് സംവിധാനത്തില്‍ ഇതുവരെ 3,20,463 പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്തു.
ഇതില്‍ തൊഴില്‍/താമസ വിസയില്‍ എത്തിയ 2,23,624 പേരും സന്ദര്‍ശന വിസയിലുള്ള 57,436 പേരും ആശിത്ര വിസയില്‍ 20,219 പേരും വിദ്യാര്‍ത്ഥികള്‍ 7,276 പേരും ട്രാന്‍സിറ്റ് വിസയില്‍ 691 പേരും മറ്റുള്ളവര്‍ 11,327 പേരുമാണ് മടങ്ങിവരാനായി പേരുമാണ്. തിരിച്ചുവരാനുള്ള കാരണം പരിശോധിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ 56,114 പേരും വാര്‍ഷികാവധി കാരണം വരാന്‍ ആഗ്രഹിക്കുന്നവര്‍ 58,823 പേരുമാണ്. സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ 41,236, വിസകാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23,975, ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍ 9561, മുതിര്‍ന്ന പൗരന്മാര് 10,007, ഗര്‍ഭിണികള്‍ 9,515, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ 2,448, ജയില്‍ മോചിതല്‍ 748, മറ്റുള്ളവര്‍ 1,08,520 എന്നിങ്ങനെയാണ് കണക്കുകള്‍.
നോർക്ക പ്രവാസി രജിസ്ട്രേഷൻ ജില്ല തിരിച്ചുള്ള കണക്കുകൾ
- തിരുവനന്തപുരം 23014
- കൊല്ലം 22575
- പത്തനംതിട്ട 12677
- കോട്ടയം 12220
- ആലപ്പുഴ 15648
- എറണാകുളം 18489
- ഇടുക്കി 3459
- തൃശ്ശൂർ 40434
- പാലക്കാട് 21164
- മലപ്പുറം 54280
- കോഴിക്കോട് 40431
- വയനാട് 4478
- കണ്ണൂർ 36228
- കാസർഗോഡ് 15658