മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ ഒന്നിച്ചവരാണ് നിവിന്‍ പോളിയും , അജു വര്‍ഗീസും. പിന്നീട് ഇങ്ങോട്ട് ഒന്നിച്ച് തന്നെയായിരുന്നു ഇവര്‍. ഇന്നും അടുത്ത സുഹൃത്തുക്കളാണ്. ഈ താരങ്ങള്‍ ഒന്നിച്ചാല്‍ പിന്നെ സിനിമ തന്നെ പൊളി ആയിരിക്കും എന്നാണ് ആരാധകര്‍ പറയാര്. സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രമാണ് പ്രിയ താരങ്ങളുടെതായി റിലീസ് കാത്തിരിക്കുന്ന സിനിമ.
ഇപ്പോള്‍ അജു വര്‍ഗീസ് പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഹോട്ടലില്‍ ആഹാരം കഴിക്കുന്ന അജുവും നിവിനുമാണ് വീഡിയോയില്‍ ഉള്ളത്. ചിക്കന്‍ കഴിച്ചോണ്ടിരുന്ന തന്നെ നോക്കുന്ന അജുവിനോട് ‘ഇനി ഇതും നോക്കിയിരുന്ന്, കൊതിവിട്ട്, എന്റെ വയറും കേടാക്കിയിട്ടേ ഇറങ്ങുന്നുള്ളോ’എന്നാണ് നിവിന്‍ പറയുന്നത്. ഇത് കേട്ട് നിരാശനായി ആഹാരം വേഗം കഴിക്കുന്ന അജുവിനെ വീഡിയോയില്‍ കാണാം.
‘ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി…കിറുക്കന്’, എന്നാണ് ഈ വീഡിയോയ്ക്ക് ഒപ്പം അജു കുറിച്ചിരിക്കുന്നത്. ‘കിലുക്കം സിനിമയിലെ തിലകന് ഇന്നസെന്റ് രംഗം ഓര്‍ത്തു പോകുവാ’, എന്നാണ് വീഡിയോയ്ക്ക് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നവീന്‍ ഭാസ്കര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, കഥ എഴുതിയത്. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിച്ചത്.