നക്ഷത്രം തൂക്കുന്നതിനിടയില്‍ താഴെ വീണ് നിവിന്‍ പോളിയുടെ മേക്കപ്പ് മാന്‍ ദാരുണാന്ത്യം. താരത്തിന്റെ അടുത്ത സുഹൃത്തും മേക്കപ്പ് മാനുമായ ഷാബു പുല്‍പ്പള്ളിയാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. നക്ഷത്രം തൂക്കാനായി മരത്തില്‍ കയറുന്നതിനിടയില്‍ ആയിരുന്നു അപകടം സംഭവിച്ചത്. താഴെ വീണ പരിക്കില്‍ ആന്തരിക രക്തസ്രാവം സംഭവിച്ചതാണ് മരണ കാരണം.
വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ മേക്ക് അപ്പ് മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. താരത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ഷാബു. പുതിയ തീരം എന്ന ചിത്രം മുതലാണ് അദ്ദേഹം നിവിന്റെ മേക്കപ്പ് മാനായി ഒപ്പമുള്ളത്.
നിവിന്റെ പുതിയതായി പുറത്തിറങ്ങാനുള്ള കാമിനി കലഹത്തിലാണ് ഒടുവിലായി ഷാബു പ്രവര്‍ത്തിച്ചത്. പുല്‍പ്പള്ളിയിലെ വീട്ടിലാകും സംസ്കാരം നടക്കുക