നിവിൻ പോളി എന്ന നടൻറെ ജീവിതത്തിൽ നിർണായക വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമായിരിക്കും പ്രേമം. ഒരു ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു ഇത്. 2015ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. അൽഫോൺസ് പുത്രൻ എന്ന പ്രഗൽഭ സംവിധായകൻ ആണ് ചിത്രത്തിൻറെ പിന്നണിയിൽ പ്രവർത്തിച്ചത്. തന്റെ മനസ്സിൽ രസകരമായി കണ്ടിരിക്കാവുന്ന ഒരു റോം കോം ഫീൽ ഗുഡ് ചിത്രമായിരുന്നു പ്രേമം എന്ന് നിവിൻ പറയുന്നു.
സിനിമയുടെ സ്ക്രിപ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റാവും എന്ന് അൽഫോൺസ് പറഞ്ഞിരുന്നു എന്ന് നിവിൻ പോളി പറയുന്നു. അപ്പോൾ തങ്ങൾ പരസ്പരം മുഖത്തേക്ക് നോക്കിയിരിക്കുമായിരുന്നു എന്ന് നിവിൻ കൂട്ടിച്ചേർത്തു. ആ സമയത്ത് അവൻ അങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് തങ്ങൾക്ക് മനസ്സിലായിട്ടില്ലായിരുന്നു. അതിന്റെ കാരണം ഇതിന് സ്ക്രിപ്റ്റ് പോലും ആയിട്ടുണ്ടായിരുന്നില്ല.
ആ ഒരു സാഹചര്യത്തിൽ ഇത് എങ്ങനെയാണ് ഏറ്റവും കൂടുതൽ കളക്ഷൻ ചെയ്യുന്ന ചിത്രം ആവും മലയാളത്തിൽ എന്ന് പറയുന്നത് എന്ന് ആലോചിച്ചിരുന്നു. എല്ലാവർക്കും ആ ഒരു എനർജി അവൻ എപ്പോഴും കൊടുത്തുകൊണ്ടിരുന്നു. ഇത് ഭയങ്കര ഹിറ്റാവും നീ നോക്കിക്കോ എന്ന് എപ്പോഴും പറയും. റിലീസിന് തൊട്ടു പിന്നാലെയാണ് സിനിമയുടെ വ്യാജ സിഡി ഇറങ്ങിയത്.
അതിൻറെ പിന്നാലെ കേസ് ആയി. പക്ഷേ ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. നിവിൻ പോളി പറയുന്നു. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലാണ് നിവിൻപോളി ആദ്യമായി നായകനാകുന്നത്. വിനീത് ശ്രീനിവാസൻ ആയിരുന്നു ചിത്രത്തിൻറെ സംവിധായകൻ. ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ എന്ന ചിത്രമാണ് നിവിൻ കേന്ദ്ര കഥാപാത്രമായി പുറത്തിറങ്ങാൻ ഉള്ളത്.