മലയാളത്തില്‍ ബാലതാരമായി വന്ന് പ്രേക്ഷകരുടെ മനം കവര്‍ന്ന് മറ്റു ഭാഷകളിലേക്ക് ചേക്കേറിയ നടിയാണ് നിവേദ തോമസ്. സിനിമ ഉത്തരയിലൂടെ ബാലതാരമായി വന്ന നടി പരമ്പരകളിലും അഭിനയിച്ചിരുന്നു. മലയാളത്തില്‍ വെറുതേ ഒരു ഭാര്യ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിവേദ്യയെ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.എന്നാല്‍ വൈകാതെ തന്നെ നടി മറ്റു ഭാഷകളിലേക്ക് പോവുകയായിരുന്നു. അന്യ ഭാഷകളില്‍ തിരക്കുള്ള ഒരു നടിയായി മാറാനും നിവേദ്യക്ക് കഴിഞ്ഞിട്ടുണ്ട്.
നാടന്‍ ലുക്കില്‍ ആയിരുന്നു മലയാളികള്‍ താരത്തെ പ്രതിഷ്ടിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ നിവേദയുടെ പുത്തന്‍ ലുക്കിലുള്ള ചിത്രമാണ് വൈറലാവുന്നത്. താരം തന്നെയാണ് തന്റെ പുതിയ ലുക്ക് ചിത്രം ഷേയര് ചെയ്തത്. എന്നാല്‍ ചിത്രത്തിന് നേരെ ധാരാളം വിമര്‍ശനങ്ങളാണ് ഉയരുന്നത്. നാടന്‍ ലുക്കില്‍ സിനിമ പ്രേമികള്‍ കണ്ടിട്ടുള്ള നിവേദയുടെ മാറിയ ലുക്കാണ് അല്‍പ്പം നിരാശ ആരാധകരില്‍ ഉണ്ടാക്കിയത്. നല്ല നീളന്‍ തലമുടിയില്‍ നാടന്‍ ലുക്കില്‍ ഉള്ളപ്പോഴാണ് കുറച്ചുകൂടി ഭംഗി എന്നാണ് ആരാധകര്‍ പറയുന്നത്.
എന്നാല്‍ ചിത്രത്തെ സപ്പോര്‍ട്ട് ചെയ്തും ആരാധകര്‍ എത്തിയിട്ടുണ്ട്. താരത്തിന്റെ പുതിയ ലുക്ക് ചിത്രത്തിന് താഴെ ധാരാളം നല്ല കമന്റും വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിയാല് സജീവമായ നടി തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മുന്‍പ് ഇത്തരത്തിലുള്ള ഫോട്ടോ നിവേദ ഷേയര് ചെയ്തിരുന്നു.
രജനീകാന്ത്, വിജയ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് ഇപ്പോള്‍ തമിഴിലെ മുന്‍നിര നായികയായി മാറിയിട്ടുണ്ട് നിവേദ. നാനി നായകനായി എത്തിയ ‘വി’ ആണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. പവന് കല്യാണിന്റെ വക്കീല്‍ സാബ് ആണ് റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.
കുട്ടിക്കാലം തൊട്ട് മികച്ച അഭിനയം കാഴ്ച്ചവെച്ച നടിക്ക് ഇന്ന് നരിവധി ഓഫറുകളാണ് വരുന്നത്.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…
മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…
സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…
ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…