സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറേ സുപരിചിതയാണ് നിവേദ്യ എസ് ശങ്കര്‍. തിരുവനന്തപുരം സ്വദേശിയായ നിവേദ്യ ടിക് ടോക്കിലൂടെയും പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയുമാണ് ആരാധകരെ സ്വന്തമാക്കുന്നത്.
മലയാളികളെ കൂടാതെ സൗത്ത് ഇന്ത്യ മുഴുവന്‍ ഈ പതിനഞ്ചുകാരിക്ക് ആരാധകരുണ്ട്. ഇന്‍സ്റ്റയില്‍ നിലവില്‍ മൂന്ന് മില്യണിലേറെ ഫോളോവേഴ്സ് ആണ് നിവേദ്യക്ക് ഉള്ളത്.
നിവേദ്യ സോഷ്യല്‍ മീഡിയയില്‍ ഇടുന്ന വീഡിയോകള്‍ക്ക് എല്ലാം ലക്ഷ കണക്കിന് കാഴ്ചക്കാരും ഉണ്ടാകാറുണ്ട്. ഇവ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ആറാം ക്ലാസ്സില്‍ വച്ച് വാത്തി കമിങ് കളിക്കുന്ന നിവേദ്യയുടെ വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു.
ചെറു ഡാന്‍സ് വീഡിയോകളിലൂടെ ആരാധകരെ സമ്പാദിച്ച താരം ഇപ്പോള്‍ സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎന്‍എ എന്ന ചിത്രത്തിലൂടെയാണ് നിവേദ്യ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരി മകന് അഷ്കര്‍ സൗദാനാണ് നായകന്. വലിയ താരനിരയാണ് സിനിമയിലുള്ളത് എന്നാണ് നിവേദ്യ പറയുന്നത്.
ഒരു തുടക്കകാരിയെ സംബന്ധിച്ച് മികച്ചൊരു കഥാപാത്രമാണ് സര് എനിക്ക് നല്‍കിയത്. അതില്‍ ഞാന്‍ സംതൃപ്തയാണ്.
ഞാനിപ്പോള്‍ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. പഠനവും അഭിനയവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകണം എന്നും സന്തോഷ വാര്‍ത്ത പങ്കുവച്ച് നിവേദ്യ പറഞ്ഞു.
നിവേദ്യയുടെ സിനിമ അരങ്ങേറ്റ വാര്‍ത്ത കേട്ട് താരത്തിന്റെ ഇന്‍സ്റ്റഗ്രാം ആരാധകര്‍ സന്തോഷത്തിലാണ്. മലയാളത്തിന്റെ അടുത്ത നായിക എന്നാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം ആരാധകര്‍ വാര്‍ത്തയോട് പറയുന്നത്.