National

നിതിന്‍ ഗഡ്കരിയും ശിവരാജ് സിംഗ് ചൗഹാനും ബിജെപി ഉന്നതാധികാര സമിതിയില്‍ നിന്ന് പുറത്ത്

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബിജെപിയുടെ ഉന്നതാധികാര സമിതിയില്‍ നിന്ന് പുറത്ത്. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും ഇഖ്ബാല്‍ സിംഗ് ലാല്‍പുരയും ഉള്‍പ്പെടെ ആറ് പുതുമുഖങ്ങളെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

- Advertisement -

മുഖ്യമന്ത്രിമാരെയും സംസ്ഥാന അധ്യക്ഷന്മാരെയും മറ്റ് പ്രധാന സ്ഥാനങ്ങളൊക്കെയും തീരുമാനിക്കുന്ന ബിജെപിയുടെ ഉന്നതാധികാര സമിതിയാണ് പാര്‍ലമെന്ററി ബോര്‍ഡ്. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കെ ലക്ഷ്മണ്‍, സുധാ സദവ്, സത്യനാരായണ ജതിയ എന്നിവരാണ് ബിജെപിയുടെ പരമോന്നത സംഘടനാ സമിതിയിലെ മറ്റ് പുതിയ അംഗങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, രാജ്‌നാഥ് സിംഗ് എന്നിവര്‍ അംഗങ്ങളായി തുടരും.

നിതിന്‍ ഗഡ്കരിയെ സമിതിയില്‍ നിന്ന് ഒഴിവാക്കിയത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കി. മോദി സര്‍ക്കാരിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിമാരില്‍ ഒരാളായ ഗഡ്കരി മുന്‍ ബിജെപി അധ്യക്ഷനാണ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജിവച്ച യെദ്യൂരപ്പ പാര്‍ട്ടിയുടെ അപ്രഖ്യാപിത പ്രായപരിധിയായ 75 വയസ്സ് പിന്നിട്ടയാളാണ്. എന്നാല്‍ കുറച്ചുകാലമായി പാര്‍ട്ടിയില്‍ അദ്ദേഹം അസന്തുഷ്ടനാണെന്നും അദ്ദേഹത്തെ സമാധാനിപ്പിക്കാനാണ് പാര്‍ട്ടി സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

Rathi VK

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

4 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

4 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

11 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

16 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago