Film News

ഗോമൂത്രം കുടിച്ച ശേഷം തലയ്ക്ക് ഉഴിഞ്ഞു, ചാണകം മുഖത്ത് തേച്ചു; ഭര്‍ത്താവിന്റെ വീട്ടിലെ ആചാരങ്ങളെ കുറിച്ച് നടി നിത്യ ദാസ്, വൈറലായി താരത്തിന്റെ വാക്കുകള്‍

ഈ പറക്കും തളിക എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് നിത്യ ദാസ്. ആദ്യ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്റര്‍ ആയതോടെ കൂടുതല്‍ അവസരങ്ങള്‍ നിത്യയെ തേടി എത്തിയിരുന്നു.

- Advertisement -

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. തമിഴിലും തെലുങ്കിലും താരം സിനിമകള്‍ ചെയ്തിരുന്നു. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും താരം ഇടവേള എടുത്തിരുന്നു.

2007 ലായിരുന്നു നിത്യയുടെ വിവാഹം. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ക്യാബിന്‍ ക്രൂ ആയിരുന്ന അരവിന്ദിനെയാണ് നിത്യ വിവാഹം കഴിച്ചത്. പഞ്ചാബിയാണ് അരവിങ് സിംഗ്.

IMAGE SOURCE-PUBLIC DOMAIN

പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും.കോഴിക്കോട് നിന്ന് ചെന്നൈയിലേക്കുള്ള വിമാന യാത്രക്കിടെയാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

ഇപ്പോഴിത വിവാഹ ശേഷം തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ച് നിത്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.സ്വാസിക അവതാരികയായ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയിലാണ് നിത്യ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

വിവാഹ ശേഷം ജമ്മുവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചാണ് നടി സംസാരിക്കുന്നത്.ഭര്‍ത്താവിന്റെ വീട്ടിലെ ഒരു ചടങ്ങിനിടെ ഗോംമൂത്രം കുടിക്കേണ്ട വന്നതിനെ കുറിച്ചും നടി പറയുന്നുണ്ട്. ‘വിവാഹം കഴിഞ്ഞ് നേരെ പോയത് കശ്മിരീലേക്ക് ആണ്.

IMAGE SOURCE-PUBLIC DOMAIN

അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ഒക്കെയായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തു എന്നാണ് താരം പറയുന്നത്. അവരുടെ ഭക്ഷണ രീതി എനിക്ക് പറ്റില്ലായിരുന്നു. അതുകൊണ്ട് കേരള രീതി ഞാന്‍ അവരെ ശീലിപ്പിച്ച് എടുത്തു.

നല്ല കേരള ഭക്ഷണം അവര്‍ക്ക് ഉണ്ടാക്കി കൊടുത്തു. അവരെ കേരള രീതിയില്‍ ശീലിപ്പിച്ച് എടുത്തുവെന്നാണ് നടി പറയുന്നത്.
ഭര്‍ത്താവിന്റെ വീട്ടില്‍ ഉണ്ടായ ചടങ്ങില്‍ ഗോമൂത്രം അറിയാതെ കുടിക്കേണ്ടി വന്നതിനെ കുറിച്ചും നിത്യ പറയുന്നുണ്ട്.

അനിയന്റെ കല്യാണ ചടങ്ങുകള്‍ക്ക് ഇടയില്‍ തീര്‍ത്ഥം പോലെ കൈയ്യിലെന്തോ തന്നു. തീര്‍ത്ഥമാണെന്ന് കരുതി ഞാന്‍ കുറച്ച് കുടിച്ച് ബാക്കി തലയിലൂടെ ഉഴിഞ്ഞു.

IMAGE SOURCE-PUBLIC DOMAIN

മകള്‍ക്കും ഇത് നല്‍കിയിരുന്നു. അവള്‍ പറഞ്ഞു, അമ്മേ ഇതിന് എന്തോ ഉപ്പ് രസം ഉണ്ടെന്ന്. ഹേയ് നിനക്ക് തോന്നിയതായിരിക്കും എന്ന് ഞാന്‍ പറഞ്ഞു.
പിന്നീട് ഇവര്‍ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു.

അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്, ഞങ്ങളും തേച്ചു. പിന്നീട് ആണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും പിന്നീട് തന്നത് ചാണകവും ആണെന്ന്-എന്നാണ് നടി പറഞ്ഞത്.

എന്തെങ്കിലും ചേര്‍ത്തത് കൊണ്ടാകും ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല. ഈ അനുഭവത്തിന് ശേഷം ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം ഞാന്‍ മാറി നില്‍ക്കും എന്നും നിത്യ പറഞ്ഞു.

അതേസമയം സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് നിത്യ. 15 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ് നിത്യ.
അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ പള്ളിമണിയില്‍ നായികയായാണ് നിത്യ തിരിച്ചുവരുന്നത്.

Abin Sunny

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

3 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

3 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

4 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

5 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

5 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

7 hours ago