മലയാളയ്കൾ ഇരുകയ്യും നീട്ടി സ്വീകരിച്ച യുവ നായികയാണ് നിമിഷ സഞ്ജയൻ, ചിരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ആളാണ് നിമിഷ, യാതൊരു നടക്കിയതാ ഇല്ലാതെ ശുദ്ധമായ അഭിനയ മികവുകൊണ്ട് നിമിഷ ഇതിനോടകം നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്, വ്യത്യസ്ഥ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ എപ്പോഴും താരം നീതി പുലർത്തിയിട്ടുണ്ട്, ഉറച്ച തീരുമാനങ്ങളും തുറന്ന് പറച്ചിലുകളും നിമിഷയുടെ മറ്റൊരു പ്രേത്യേകതയാണ്… അതുമാത്രമല്ല സിനിമയിൽ മേക്കപ് ഇടാത്ത ഒരേ ഒരു നടി അത് നിമിഷതന്നെയാണ്…
പലരും നിമിഷയോടു ചോദിക്കുന്നു എന്തുകൊണ്ടാണ് സിനിമയിൽ മേക്കപ്പ് ഇടാത്തത്… അതിനുള്ള ഉത്തരം ഇതാണ്.. സിനിമയില്‍ മേക്കപ്പ് വേണമെന്നത് നമ്മള് കണ്ടു വന്ന ഒരു രീതിയാണ്. അത് തന്നെ പിന്തുടരണമെന്നില്ലല്ലോ.ഞാന്‍ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന ഇമേജുള്ളവയാണ്.നിത്യ ജീവിതത്തില്‍ നമ്മുടെ ചുറ്റുമുള്ള എത്രപേരാണ് മേക്കപ്പ് ഉപയോഗിക്കുന്നത്. കൂടിപ്പോയാല്‍ ലിപ്സ്റ്റിക് ഇടുന്നവരെയല്ലേ നമുക്ക് കാണാന്‍ കഴിയുകയുള്ളൂ- നിമിഷ പറഞ്ഞു.
നമ്മളിലെ സ്വഭാവ രൂപികരണത്തിനു വീട്ടുകാരുടെ പങ്ക് അത് വളരെ വലുതാണ് കേരളത്തിലെ സ്ത്രീകളുടെ ധൈര്യത്തെ കുറിച്ചും മിടുക്കിനെ കുറിച്ചുമെല്ലാം അച്ഛന് പറയുന്നത് കേട്ടാണ് ഞാന്‍ വളര്‍ന്നത്. അതായിരിക്കാം എന്നിലെ സ്വഭാവത്തെ രൂപപ്പെടുത്തിയത്. ഏതൊരു മേഖലയിലായാലും മുന്‍പന്തിയില്‍ ഒരു മലയാളി പെണ്‍കുട്ടിയുണ്ടാകും. കൂടാതെ കുട്ടിക്കാലം മുതല്‍ അച്ഛനും അമ്മയും എന്നെ പറഞ്ഞ് പഠിപ്പിച്ചത് മലയാളി പെണ്‍കുട്ടിയുടെ ശീലങ്ങളുമാണ്. സിനിമയ്ക്കുള്ളിലെ അടുക്കള രാഷ്ട്രീയത്തിനോട് തീരെ യോജിപ്പില്ലെന്നും നിമിഷ വെളിപ്പെടുത്തി. സിനിമ ഒരു കലാരൂപമാണ്. അത് എപ്പോഴും സംശുദ്ധമായിരിക്കണം,. അതില്‍ ഒരിക്കലും വ്യക്തി താത്പര്യങ്ങളോ ഗ്രൂപ്പിസമോ കടന്നു വരാന്‍ പാടില്ല.
പുതുമ തോന്നുന്ന വേഷങ്ങൾ തിരഞെടുക്കാൻ എപ്പോഴുണ് ശ്രെദ്ധിക്കാറുണ്ട് കണ്ണുകള്‍ കൊണ്ടുള്ള ഭാവങ്ങളാണ് അഭിനയിക്കാന്‍ ഏറ്റവും ഇഷ്ടം. ഈ അടുത്ത ഇടയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ചെയ്തിട്ടുള്ളതും അതാണ്. നോട്ടം കൊണ്ടുള്ള റൊമാന്‍സ്. റൊമാന്സില് മുന്‍പരിചയമൊന്നുമില്ല. എന്നാലും എനിയ്ക്ക് ഏറ്റവും കൂടുതല്‍ വഴങ്ങുന്നതും അതാണെന്ന് തോന്നുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രധാന്യം നല്കുന്ന സൈക്കോളജിക്കല്‍ ത്രില്ലറിനോടാണ് കൂടുതല്‍ ഇഷ്ടം. കൂടാതെ ഒരു സൈക്കോ കില്ലറായി അഭിനയിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും താരം പറഞ്ഞു.