മലയാളത്തിലെ പ്രിയനടിമാരില്‍ ഒരാളാണ് നിമിഷ സജയന്. കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച് മലയാളത്തിലെ യുവനായികയായി ഉയര്‍ന്ന താരം, മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
ബംഗാളി ചിത്രമുള്‍പ്പെടെ കൈനിറയെ ചിത്രങ്ങളുമായി കരിയറിന്റെ ഉന്നതിയില്‍ നിലക്കുകയാണ് താരം. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അടുത്തിടെ തീയറ്ററില്‍ എത്തിയത്.
വിവിധ ഭാഷകളിലായി നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.
ഇതിലൂടെ തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവയ്ക്കാറുണ്ട്.
അത്തരത്തിലിപ്പോള്‍ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നാടന്‍ ലുക്കില്‍ അതീവ ഗ്ലാമറസ്സായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സാരി, നാടന്‍ ബ്ലൗസും സ്കര്‍ട്ടും ധരിച്ചാണ് നിമിഷയുടെ ഈ ബോള്‍ഡ് ഫോട്ടോഷൂട്ട്. അസാനിയ നസ്രിന് ആണ് സ്റ്റൈലിസ്റ്റ്, ഫോട്ടോഗ്രാഫര്‍ വഫാറ, മേക്കപ്പ് അശ്വനി ഹരിദാസ്.
ദേവതയെ പോലെയുണ്ട് എന്നാണ് ആരാധകര്‍ കമന്റായി കുറിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു ചിത്രങ്ങള്‍.
അതേസമയം ബിജു മേനോന് പ്രധാന വേഷത്തിലെത്തിയ ഒരു തെക്കന്‍ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചേരയാണ് നിമിഷയുടെ അടുത്ത പ്രോജക്ട്. റോഷന് മാത്യുവാണ് ചേരയില്‍ നായകനായി എത്തുന്നത്.