മലയാളത്തിലെ യുവതാരങ്ങളില്‍ തിളങ്ങി നില്ക്കുന്ന നടനാണ് ഉണ്ണി മുകുന്ദന്. സിനിമകളില്‍ വില്ലനായും നായകനായും സഹനടനായും അങ്ങനെ തന്റെ കൈയ്യില്‍ ഏത് കഥാപാത്രവും സേഫ് ആണെന്ന് തെളിയിച്ച നടനാണ് ഉണ്ണി. മല്ലു സിംഗില്‍ അഭിനയിച്ച ശേഷമാണ് നടന് ആരാധകരും ഏറെയായത്.
തന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയ ചിത്രമാണ് ഇതെന്ന് പറയാം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. നിമിഷന്നേരം കൊണ്ടാണ് വീഡിയോ വൈറലായത്.
തന്റെ വീട്ടിലെ പട്ടിക്ക് ഭക്ഷണം വായ്യില് വെച്ച് കൊടുക്കുന്നതാണ് വീഡിയോ. ഉണ്ണി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പട്ടിയും വരുന്നത്. പിന്നീട് താന്‍ കഴിക്കുന്ന ഭക്ഷണം പട്ടിക്കും കൊടുക്കുകയായിരുന്നു. ഇവിടെ ശാന്തമായി ഇരുന്ന് ഉണ്ണി കൊടുക്കുമ്പോള്‍ മാത്രമേ പട്ടിയും അത് കഴിക്കുന്നുള്ളു. അതുവരെ അനുസരണയോടെ തന്നെയാണ് ആ പട്ടി ഉണ്ണിയുടെ അടുത്ത് നില്‍ക്കുന്നത്. വീഡിയോ നിരവധി പേരാണ് ഷേയര് ചെയ്തത്. സിനിമാ താരങ്ങള്‍ വരെ ഈ വീഡിയോ സ്റ്റോറിയായി ഇട്ടിട്ടുണ്ട്. ഇതിന് പിന്നാലെ വീട്ടിലെ തത്തയെ കൈയ്യില്‍ വെച്ച് നില്ക്കുന്ന ഒരു ചിത്രവും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന് മൃഗങ്ങളോടും പക്ഷികളോടും ഉള്ള ഇഷ്ടത്തെക്കുറിച്ച് നേരത്തെ തന്നെ പ്രേക്ഷകര്‍ മനസിലാക്കിയതാണ്.
അതേസമയം ഇന്ന് മലയാളത്തില്‍ തിരക്കുള്ള ഒരു നടനാണ് ഉണ്ണി മുകുന്ദന്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. മമ്മൂട്ടിക്കൊപ്പമുളള മാമാങ്കമാണ് ഉണ്ണി മുകുന്ദന്റതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം.
കൃഷ്ണാ നായര്‍ എന്ന പേരില്‍ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തേക്കെത്തുന്നത്. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, ബോംബെ മാര്‍ച്ച് 12, തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലൂടെ അഭിനയരംഗത്ത് സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
ഇനിയും നടന്റെ സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…