Film News

മാതാപിതാക്കളെയോ മക്കളെയോ ആശ്രയിച്ച് ജീവിക്കരുത്; സിനിമയില്‍ സുഹൃത്തുക്കളെ പ്രതീക്ഷിക്കരുതെന്നും ഐശ്വര്യ ഭാസ്‌കര്‍

ഒരു കാലത്ത് സിനിമകളില്‍ നിറ സാന്നിധ്യമായിരുന്നു നടി ഐശ്വര്യ ഭാസ്‌കര്‍. നരസിംഹം, പ്രജ, സത്യമേവ ജയതേ എന്നീ ചിത്രങ്ങളിലൂടെ നടി മലയാളികള്‍ക്ക് സുപരിചിതമാണ്. നിരവധി സിനിമകളില്‍ വേഷമിട്ട താരം അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ പ്രേക്ഷകരെ ഏറെ വേദനിപ്പിച്ചു. നിലവില്‍ സിനിമകളിലേക്ക് വിളിക്കുന്നില്ലെന്നും സോപ്പു വിറ്റാണ് ഉപജീവനം നടത്തുന്നതെന്നുമാണ് ഐശ്വര്യ പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖം വൈറലായതോടെ ഐശ്വര്യക്കെതിരെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.

- Advertisement -

അമ്മ ലക്ഷ്മിയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഐശ്വര്യ പറഞ്ഞു. എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതിനൊന്നും പ്രത്യേകം വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. അമ്മ തന്നെ വളര്‍ത്തി, പഠിപ്പിച്ചു. പിന്നീട് ജീവിക്കാനുള്ളത് കണ്ടെത്തേണ്ടത് തന്റെ കടമയാണ്. താന്‍ തന്റെ മകളെ നോക്കി. അവള്‍ ഇനി അദ്ധ്വാനിച്ച് ജീവിച്ചോളും. മാതാപിതാക്കളെയോ മക്കളെയോ ആശ്രയിച്ച് ഒരിക്കലും ജീവിക്കരുത്. സിനിമയില്‍ സുഹൃത്തുക്കളെ പ്രതീക്ഷിക്കരുതെന്നും ഐശ്വര്യ പറയുന്നു. രണ്ടാമത് സിനിമയിലേക്ക് തിരിച്ച് വരുമ്പോള്‍ നയന്‍താരയെ പോലെ എല്ലാവര്‍ക്കും സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

മകളുടെ വിവാഹ ശേഷം ഒറ്റയ്ക്കാണ് ഐശ്വര്യ കഴിയുന്നത്. സിനിമയില്‍ നിന്ന് ഏറെക്കാലമായി വിട്ടുനില്‍ക്കുകയാണ് താരം. ഇപ്പോള്‍ സിനിമയില്‍ ആരും വിളിക്കാറില്ലെന്നാണ് താരം പറയുന്നത്. തനിക്ക് സാമ്പത്തിക ഭദ്രതയില്ലെന്നും ജീവിക്കാന്‍ വേണ്ടിയാണ് സോപ്പു വില്‍ക്കുന്നതെന്നും താരം പറഞ്ഞിരുന്നു. തനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ലെന്നും സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

വിവാഹമോചനത്തെക്കുറിച്ചും ഐശ്വര്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്‍വീര്‍ അഹമ്മദുമായി 1994ലാണ് വിവാഹിതയായത്. മൂന്ന് വര്‍ഷത്തിന് ശേഷം വിവാഹമോചിതയായി. വിവാഹമോചനം തന്നെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായിരുന്നുവെന്നും കുഞ്ഞിന് ഒരു വയസായപ്പോള്‍ ആ ബന്ധം വേര്‍പെടുത്തിയെന്നും ഐശ്വര്യ വെളിപ്പെടുത്തി. വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ലെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

 

Rathi VK

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

3 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

3 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

4 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

4 hours ago