Social Media

ആവശ്യത്തിന് പ്രായം തോന്നുന്നില്ല, വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവര്‍ പറഞ്ഞ പ്രശ്നം; നീന കുറുപ്പ്‌

സിനിമാ സീരിയലില്‍ തിളങ്ങി നിന്ന താരമാണ് നീന കുറുപ്പ് . ഒരു കാലത്ത് തിരക്കുള്ള നടിയായിരുന്ന നീന ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവം അല്ല. എന്നാല്‍ തനിക്ക് നല്ല അവസരം ലഭിച്ചാല്‍ ഇന്നും അഭിനയിക്കാന്‍ നടി തെയ്യാറാണ്. എന്നാല്‍ തനിക്ക് അവസരം തന്നിട്ടും പിന്നീട് അതില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെക്കുറിച്ചാണ് നടി ഇപ്പോള്‍ പറയുന്നത്.

- Advertisement -

സിനിമയില്‍ നിന്നും വിഷമമുണ്ടായ അനുഭവം പങ്കുവെക്കുന്നുണ്ട് നീന കുറുപ്പ്. ‘മിഖായേലിന്റെ സന്തതികള്‍’ എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണല്ലോ ബിജു മേനോന്‍ നായകനായി ‘പുത്രന്‍’ എന്ന സിനിമ വന്നത്. സീരിയലില്‍ ബിജു മേനോന്‍ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് ഞാനായിരുന്നു. പക്ഷേ, സിനിമ വന്നപ്പോള്‍ ലേഖ ഞാനല്ല. എന്നോടൊന്നു പറഞ്ഞതുപോലുമില്ല. 27 വര്‍ഷം മുന്‍പു നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കല്‍ ഇപ്പോഴും വേദന തന്നെയാണ്. ഒരു ഉണങ്ങാത്ത മുറിവ്” നീന കുറുപ്പ് പറയുന്നു.

അതുപോലെതന്നെ, ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിനുശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളുമുണ്ടെന്നും താരം പറയുന്നു. ”ആവശ്യത്തിനു പ്രായം തോന്നുന്നില്ല, അല്ലെങ്കില്‍ വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവര്‍ പറഞ്ഞ പ്രശ്നം. എന്നെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് ഇതൊന്നും നോക്കാതെയാണോ എന്നോര്‍ത്തിട്ടുണ്ടെങ്കിലും അതൊരു വിഷമമായി ഞാന്‍ കൊണ്ടുനടക്കുന്നില്ല. എല്ലാം മനസിന്റെ സ്ട്രോങ് റൂമില്‍ പൂട്ടിവച്ചിരിക്കുകയാണ്, ഭാവിയിലേക്കുള്ള പാഠങ്ങളായി” എന്നും നീന പറയുന്നു.

സ്ത്രീകള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന കരിയറാണ് സിനിമ എന്ന പൊതു ധാരണയെ കുറിച്ചുള്ള അഭിപ്രായവും നീന പങ്കുവെക്കുന്നുണ്ട്. സിനിമയ്ക്കു മാത്രമായി അങ്ങനെയൊരു കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നാണ് നീന കുറുപ്പ് പറയുന്നത്. സമൂഹത്തില്‍ എന്തൊക്കെയുണ്ടോ അതൊക്കെയേ സിനിമയിലുമുള്ളു. നമ്മുടെ നാട്ടിലെ ഒരു പെണ്‍കുട്ടി ഒരു ബസില്‍ കയറുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കുമോ അത്രയുമൊക്കെത്തന്നെ സിനിമയിലും ശ്രദ്ധിച്ചാല്‍ മതിയെന്നും അവര്‍ പറയുന്നു.

ബസില്‍ എവിടെ നില്‍ക്കണം, എങ്ങനെ നില്‍ക്കണം, എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നൊക്കെ അവള്‍ക്കൊരു ധാരണയുണ്ടാവുമല്ലോ. നമ്മുടെ സിനിമയില്‍ വരുന്ന ഭൂരിപക്ഷം പെണ്‍കുട്ടികളും സ്ത്രീകളുമൊക്കെ അതു നന്നായി അറിയുന്നവരും കൃത്യമായി പാലിക്കുന്നവരുമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ”പ്രതിഫലത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒരുപോലെയല്ല എന്നൊരു കാര്യം വേണമെങ്കില്‍ പറയാം. അതുപക്ഷേ, ജെന്‍ഡറിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണെന്നു പറയാന്‍ പറ്റില്ല. സിനിമ വില്‍ക്കാന്‍ ആരാണോ കാരണമാകുന്നത് അവര്‍ക്ക് കൂടുതല്‍ പ്രതിഫലം കിട്ടും, അത്ര മാത്രം” നീന കുറുപ്പ് കൂട്ടിച്ചേര്‍ക്കുന്നു

 

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

6 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

7 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

7 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

7 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

7 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

8 hours ago