മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നയൻതാര. മലയാള സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം നായികയായി അരങ്ങേറുന്നത്. പിന്നീട് മലയാളം സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി താരം അഭിനയിച്ചു. ഇതിനു ശേഷമായിരുന്നു താരം തമിഴ് സിനിമയിലേക്ക് ചേക്കേറുന്നത്.
ശരത്ത് കുമാറിൻറെ നായിക ആയിട്ടായിരുന്നു താരം തമിഴിൽ കരിയർ ആരംഭിച്ചത്. അടുത്ത ചിത്രം തന്നെ സാക്ഷാൽ സൂപ്പർ രജനീകാന്തിനൊപ്പം ചെയ്യുവാൻ താരത്തിന് സാധിച്ചു. പിന്നീട് ഗജിനി എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തിന് സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കി കൊടുക്കുന്നത്. ഇതിനുപിന്നാലെ താരം തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായി മാറി. ആദ്യകാലങ്ങളിൽ ഗ്ലാമറിന് പ്രാധാന്യം നൽകിയുള്ള കഥാപാത്രങ്ങളായിരുന്നു താരം കൂടുതൽ ചെയ്തത്. എന്നാൽ ഇപ്പോൾ താരം ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്നു മികച്ചതാണ്.
കുറച്ചു മുൻപ് ആയിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. സംവിധായകൻ വിഗ്നേഷ് ശിവൻ ആണ് വരനായി എത്തുന്നത്. നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഞാനും റൗഡി താൻ എന്ന ചിത്രം സംവിധാനം ചെയ്തത് വിഘ്നേശ് ശിവൻ ആയിരുന്നു. വിജയ് സേതുപതി ആയിരുന്നു ഈ ചിത്രത്തിൽ നായകനായി എത്തിയത്. ഇപ്പോൾ ഇരുവരും ക്ഷേത്ര സന്ദർശനം നടത്തി ഇരിക്കുകയാണ്. തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ആണ് ഇരുവരും സന്ദർശനം നടത്തിയത്. ക്ഷേത്ര സന്ദർശനത്തിനുശേഷം ആരാധകർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുവാനും ഇരുവരും മറന്നില്ല.
കാത് വാകുല രണ്ട് കാതൽ എന്ന ചിത്രത്തിലാണ് നയൻതാര ഇപ്പോൾ അഭിനയിക്കുന്നത്. വിജയ് സേതുപതി ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. സാമന്തയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രവും സംവിധാനം ചെയ്യുന്നത് വിഗ്നേഷ് ശിവൻ ആണെന്ന പ്രത്യേകതയുമുണ്ട്. സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.