Film News

കാശ് ഉള്ള ഒരു നടി തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് സഹായം ചെയ്യുന്നത് പുതുമയല്ല, എന്നാല്‍ അത് കൊടുക്കാനുള്ള ഒരു മനസാണ് വേണ്ടത്, നയന്‍സിന് അതുണ്ട്; നയന്‍താരയെ പുകഴ്ത്തി താരത്തിന്റെ അമ്മായിയമ്മ

സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് തമിഴില്‍ എത്തിയ നയന്‍സ് സൗത്ത് ഇന്ത്യന്‍ സിനിമകളുടെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറുകയായിരുന്നു.

- Advertisement -

ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നയന്‍സ്. ഷാരൂഖ് ചിത്രം ജവാനിലൂടെയാണ് നയന്‍സ് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ആറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

എന്നാല്‍ ഇതിനിടയില്‍ താരം അമ്മയായിരുന്നു. നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും കുഞ്ഞ് ജനിച്ചിരുന്നു. വാടക ഗര്‍ഭധാരണത്തിലൂടെയായിരുന്നു ഇരുവര്‍ക്കും ഇരട്ട കുട്ടികള്‍ ജനിച്ചത്.

ഇതിന്റെ ചിത്രങ്ങളും വിശേഷങ്ങളും താരത്തിന്റെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത താരത്തിനെ കുറിച്ച് നയന്‍സിന്റെ അമ്മായി അമ്മയായ വിഘ്‌നേഷ് ശിവന്റെ അമ്മ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

കാശ് ഉള്ള ഒരു നടി തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് സഹായം ചെയ്യുന്നത് പുതുമയല്ല, എന്നാല്‍ അത് കൊടുക്കാനുള്ള ഒരു മനസാണ് വേണ്ടത്. അങ്ങനെയുള്ള ആളാണ് നയന്‍താര എന്നാണ് വിഘ്‌നേഷിന്റെ അമ്മ പറയുന്നത്.

അടുത്തിടെ ഒരു മീഡിയ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് വിഘ്‌നേഷിന്റെ അമ്മയായ മീന കുമാരി മരുമകളെ പുകഴ്ത്തി സംസാരിച്ചത്.
ഞങ്ങളുടെ വീട്ടില്‍ നാല് പുരുഷന്മാരും നാല് സ്ത്രീകളും അടക്കം എട്ട് പേരാണ് സഹായത്തിനുള്ളത്. ഒരിക്കല്‍ ഈ കൂട്ടത്തിലുള്ള സഹായിയായ ഒരു സ്ത്രീ സങ്കടപ്പെടുന്നത് കണ്ട് നയന്‍ അവരോട് കാരണം ചോദിച്ചു.

തനിക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും കടം തീര്‍ക്കാന്‍ നാല് ലക്ഷം രൂപ വേണമെന്നുമാണ് അവര്‍ പറഞ്ഞത്. ഇത് കേട്ടയുടനെ മകള്‍ കടം തീര്‍ക്കാന്‍ നാല് ലക്ഷം രൂപ കൊടുക്കുകയായിരുന്നുവെന്നാണ് മീന കുമാരി പറഞ്ഞത്.

കാശ് ഉള്ള ഒരു നടി തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് സഹായം ചെയ്യുന്നത് പുതുമയല്ല, എന്നാല്‍ അത് കൊടുക്കുന്നുള്ള ഒരു മനസാണ് വേണ്ടത്. അങ്ങനെയാണ് നയന്‍താര എന്നാണ് മീന കുമാരി പറയുന്നത്. നയന്‍സിന്റെ അമ്മ കേരളത്തില്‍ നിന്ന് വരുമ്പോള്‍ അവര്‍ക്ക് തന്റെ സ്വര്‍ണ്ണ വള സമ്മാനിച്ചിരുന്നുവെന്നും മീന കുമാരി പറഞ്ഞു.

വിഘ്‌നേഷിന്റെ അമ്മയുടെ വാക്കുകള്‍ നയന്‍സ് ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്. അതേസമയം 2015-ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷും നയന്‍സും പ്രണയത്തിലാകുന്നത്.

വിഘ്‌നേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായത് നയന്‍സ് ആയിരുന്നു. ഏഴ് വര്‍ഷത്തെ ലിവിങ് റിലേഷനു ശേഷം 2022 ജൂണില്‍ നയന്‍താരയും വിഘ്‌നേഷും വിവാഹിതരായി.

 

Abin Sunny

Recent Posts

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

2 mins ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

11 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

11 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

11 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

12 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

12 hours ago