Film News

ആ കാരണം കൊണ്ട് മലര്‍ന്ന് കിടന്ന് ഉറങ്ങാറില്ല, ലൈറ്റും ഓഫ് ചെയ്യില്ല; ആര്‍ക്കും അറിയാത്ത തന്റെ രഹസ്യങ്ങള്‍ തുറന്ന് പറഞ്ഞ് നയന്‍താര

സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. മലയാളത്തിലൂടെ അഭിനയം ആരംഭിച്ച നയന്‍സിന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്. തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് അരങ്ങേറ്റ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.

- Advertisement -

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍സ് അടുത്തിടെയാണ് അമ്മയായത്. നയന്‍സിനും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും വാടക ഗര്‍ഭ ധാരണത്തിലൂടെ ഇരട്ട കുട്ടികളായിരുന്നു ജനിച്ചത്.

അമ്മയായതിന് ശേഷവും സിനിമ തിരക്കിലാണ് നയന്‍സ്. തന്റെ പുതിയി ചിത്രം കണക്ട് തീയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം നിരവധി അഭിമുഖങ്ങളായിരുന്നു നല്‍കിയത്.

അത്തരത്തില്‍ ഒരു അഭിമുഖത്തിനിടെ താരം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത രഹസ്യങ്ങളാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

പ്രേതത്തെ പേടിയില്ലെങ്കിലും സൂപ്പര്‍ നാച്ചുറല്‍ പവറുണ്ടെന്ന് വിശ്വസിക്കുന്നുണ്ട് എന്നാണ് നയന്താര പറയുന്നത്. താന്‍ മലര്‍ന്ന് കിടന്ന് ഉറങ്ങാറില്ലെന്നും നടി പറഞ്ഞു. ചെറുപ്പത്തില്‍ എപ്പോഴോ ആരോ പറഞ്ഞതാണ്, മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ പ്രേതങ്ങള്‍ക്ക് ആക്രമിക്കാന്‍ എളുപ്പമാണ്.

അങ്ങനെ ചരിഞ്ഞ് കിടന്ന് ഉറങ്ങി തുടങ്ങിയതാണ്. ഇത്ര വലുതായിട്ടും ആ ശീലം മാറ്റാന്‍ പറ്റിയില്ലെന്നും നടി പറഞ്ഞു.ചരിഞ്ഞോ, കമഴ്‌ന്നോ കിടന്നാണ് ഇപ്പോഴും ഉറങ്ങാറുള്ളത് എന്നും നയന്താര പറയുന്നു.

ഹൊറര്‍ ചിത്രങ്ങള്‍ ധാരാളം കാണുന്ന ആളാണ് താന്‍. കല്യാണത്തിന് മുമ്പ് റൂം എല്ലാം അടച്ച് കുറ്റിയിട്ട് ഒറ്റയ്ക്കിരുന്ന ഹൊറര്‍ ചിത്രങ്ങള്‍ കാണാറുണ്ട്. ആ ഒരു ഫീലോടു കൂടെ കാണുന്നതിലാണ് രസം.

ഹൊറര് സിനിമകള്‍ ഒറ്റയ്ക്ക് ഇരുന്ന് കാണുന്ന ആളാണെങ്കിലും, രാത്രി ഉറങ്ങുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്താല്‍ പേടിയാണ്.ലൈറ്റ് ഓഫ് ചെയ്യാതെയാണ് ഉറങ്ങാറുള്ളത് എന്നും നടി പറയുന്നു.

നടിയുടെ രഹസ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വയസ്സ് കുറേ ആയെങ്കിലും ഇപ്പോഴും കുഞ്ഞ് കുഞ്ഞുങ്ങളുടെ മനസ്സാണല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

 

Abin Sunny

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

5 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

5 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

7 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

7 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

7 hours ago