Film News

ജെന്റില്‍മാന്‍ 2 വില്‍ നായികയായി നയന്‍താര ചക്രവര്‍ത്തി എത്തുന്നു, സന്തോഷ വാര്‍ത്ത പങ്കുവെച്ച് നിര്‍മ്മാതാവ്

ബാലതാരമായി സിനിമയില്‍ എത്തിയ കുട്ടി താരമാണ് നയന്‍താര ചക്രവര്‍ത്തി. തന്റെ ചെറുപ്രായത്തില്‍ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ,മോഹന്‍ലാല്‍, രജനീകാന്ത് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ നയന്‍താരക്ക് സാധിച്ചു. പിന്നീട് പഠനത്തില്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു നയന്‍താര. എന്നാല്‍ ഈ സമയത്തും തമിഴ് , തെലുങ്ക് , മലയാളം സിനിമകളില്‍ നിന്ന് വലിയ ഓഫറുകള്‍ താരത്തെ തേടിയെത്തി.

- Advertisement -

സോഷ്യല്‍ മീഡിയയില്‍ സജീവമായ നയന്‍താര പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍ ആവാര്‍ ഉണ്ട്. ഇതിനിടെ പഠനം പൂര്‍ത്തിയാക്കിയതിനു പിന്നാലെ വൈകാതെ തന്നെ നായികയായി അരങ്ങേറ്റം കുറിക്കുമെന്ന് നയന്‍താര അറിയിച്ചിരുന്നു. ഇപ്പോഴിതാ നയന്‍താര ചക്രവര്‍ത്തി നായികയാവുന്നു എന്ന സന്തോഷവാര്‍ത്തയാണ് പുറത്തുവന്നത്.

കെടി കുഞ്ഞുമോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആണ് നയന്‍താര നായികയായി എത്തുന്നത്.  തന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ജെന്റില്‍മാന്റെ രണ്ടാം ഭാഗത്തിലാണ് നയന്‍താര നായികയായി എത്തുന്നത്.

കെടി കുഞ്ഞുമോന്‍ നയന്‍താരയെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള ഒരു ഫോട്ടോയും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. ഈ സിനിമയിലെ മറ്റ് നായികയുടെ ഡീറ്റെയില്‍സ് വൈകാതെ തന്നെ റിലീസ് ചെയ്യുമെന്നും പോസ്റ്റില്‍ പറയുന്നു.

അതേസമയം ഇതുവരെ ബാലതാരം ആയിട്ടായിരുന്നു നയന്‍താരയെ പ്രേക്ഷകര്‍ കണ്ടത്, ഇനി നായികയായി എത്തുന്ന നയന്‍താരയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ . താരത്തിന് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ വസന്ത കാല പറവൈ ,സൂര്യന്‍ എന്നീ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചു കൊണ്ട് കോളിവുഡില്‍ നിര്‍മാതാവായി ചുവടുറപ്പിച്ച കുഞ്ഞുമോന്‍ 1993 – ല്‍ ജെന്റില്‍മാന്‍ എന്ന സിനിമയോടെ ലോക ശ്രദ്ധ നേടുകയായിരുന്നു.

Anusha

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

12 mins ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

1 hour ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

1 hour ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

4 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

5 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

8 hours ago