Film News

കണ്മണി അൻപോട്…. പ്രിയതമനു വേണ്ടി ശബ്ദം നൽകാൻ എത്തി നയൻതാര. എന്തൊരു ക്യൂട്ട് കപ്പിൾസ് ആണ് എന്ന് ആരാധകർ.

തെന്നിന്ത്യയിൽ ഒരു ലേഡി സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത് നയൻതാരയാണ്. നിരവധി ആരാധകരാണ് താരത്തിനു ഉള്ളത്. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയൻതാര അഭിനയത്തിൽ എത്തുന്നത്. പിന്നീട് നിരവധി മലയാളചിത്രങ്ങളിൽ താരം അഭിനയിച്ചു. അതിനുശേഷമാണ് നയൻതാര തമിഴിൽ സജീവമാകുന്നത്. തൻറെ പ്രയത്നം കൊണ്ട് മാത്രമാണ് താരം പിന്നീട് ഒരു സൂപ്പർസ്റ്റാറായി വളർന്നത്. ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ നിരവധി ആരാധകർ സ്വന്തമായുണ്ട് താരത്തിന്. തെന്നിന്ത്യയിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ പ്രതിഫലം മേടിക്കുന്ന നടിയും നയൻതാര ആയിരിക്കും.

- Advertisement -

തമിഴിലെ പ്രശസ്ത സംവിധായകൻ ആണ് വിഘ്നേശ് ശിവൻ. വിഘ്നേഷിൻറെ ആദ്യ ചിത്രത്തിൻ്റേ ലൊക്കേഷനിൽ വെച്ചാണ് ഇവർ അടുക്കുന്നത്. കുറച്ചു മുൻപ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നയൻതാര തന്നെയാണ് ഇത് പുറത്ത് പറഞ്ഞത്. ഒരു അഭിമുഖത്തിൽ തൻറെ കയ്യിലെ മോതിരം കാണിച്ചുകൊണ്ടാണ് താരം ഇങ്ങനെ പറഞ്ഞത്. ഉടൻ തന്നെ ഇവരുടെ വിവാഹം ഉണ്ടാകും എന്നുള്ള അഭ്യൂഹങ്ങളുണ്ട്.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാത്തു വാക്കിലെ രണ്ടു കാതൽ. നയൻതാരയേ കൂടാതെ വിജയ് സേതുപതി, സാമന്ത തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇപ്പോൾ ചിത്രത്തിന് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഇതിനിടയിൽ വിദേശ പങ്കുവെച്ച് ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. നയൻതാര വിഘ്നേശ് ചിത്രത്തിനുവേണ്ടി ഡബ്ബ് ചെയ്യാനെത്തിയ ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചത്. കൺമണി അൻപോട് എന്ന് തുടങ്ങുന്ന പഴയ സൂപ്പർ ഹിറ്റ് ഗാനത്തിൻ്റെ വരികൾ ഇതിൽ താരം കുറിച്ചിട്ടുണ്ട്.

കാതലൻ ആയ താൻ എഴുതുന്ന വരികൾ നീ തന്നെ ഡബ്ബ് ചെയ്യുന്നതിൽ സന്തോഷമുണ്ട് എന്ന് താരം കുറിച്ചു. എന്തായാലും ഇവരുടെ വിവാഹത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നിരവധി ആരാധകരാണ് ഇത് എപ്പോഴാണ് ഉണ്ടാവുക എന്ന് അറിയാൻ കാത്തിരിക്കുന്നത്.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

3 mins ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

11 mins ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

36 mins ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

1 hour ago

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

6 hours ago