പത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒരുത്തി എന്ന സിനിമയിലൂടെ വീണ്ടും അഭിനയലോകത്തേക്ക് എത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. ഇതിനിടെ താരം നല്കിയ അഭിമുഖവും ഇതില്‍ നവ്യ പറഞ്ഞ വാക്കുകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടന് കുഞ്ചാക്കോ ബോബനെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
കുഞ്ചാക്കോ ബോബന് തന്റെ ആദ്യകാല ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇപ്പോള്‍ സിനിമ ലോകത്തെ ഞെട്ടിക്കുകയാണ്. പഴയ ചോക്ലേറ്റ് ബോയ് എന്ന നിലയില്‍ നിന്നും നായകനായും പ്രതിനായകനായും ചാക്കോച്ചന് ഇപ്പോള്‍ തിളങ്ങുകയാണ്. ഭീമന്റെ വഴിയിലെ ചാക്കോച്ചന്റെ പ്രകടനം ചില ട്രോളുകള്‍ക്ക് കാരണമായിരുന്നു.
ക്ലബ്ബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തിലാണ് നവ്യ രസകരമായ ഈ സംഭവം പറയുന്നത്. കുഞ്ചാക്കോ ബോബനോട് പറയണമെന്ന് തോന്നിയ കാര്യമെന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ‘ഇപ്പോള്‍ എന്നാ കിസ്സിങ്ങാ മോനേ’ എന്നാണ് നവ്യ മറുപടി പറയുന്നത്. താനിത് കുഞ്ചാക്കോ ബോബന് മെസേജ് ചെയ്തുവെന്നും അപ്പോള്‍ ചിരിക്കുന്ന സ്മൈലിയാണ് അയച്ചു തന്നതെന്നും നവ്യ പറഞ്ഞു.
അതേസമയം വിവാഹശേഷമാണ് അഭിനയത്തില്‍ നിന്ന് നടി വിട്ടു നിന്നത്. സിനിമയില്‍ ഇല്ലെങ്കിലും നൃത്തവുമായി വേദികളില്‍ എത്താറുണ്ടായിരുന്നു നവ്യ നായര്‍. അതുപോലെ സോഷ്യല്‍ മീഡിയ വഴി തന്റെ കുഞ്ഞു വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അങ്ങനെ വീണ്ടും പഴയതുപോലെ സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ നവ്യ.