വ്യത്യസ്തമായ റിയാലിറ്റി ഷോകളുടെ കാലം ആണിത്. ഇതില്‍ എത്തുന്ന ആളുകളുടെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെ. ഈ കലാകാരന്മാരുടെ കഴിവുകള്‍ കണ്ട് അന്തംവിട്ടുപോവും. ഇപ്പോള്‍ അത്തരം ഒരു റിയാലിറ്റി ഷോയില്‍ വന്ന ഒരു വ്യക്തിയുടെ പ്രകടനം കണ്ട് പ്രേക്ഷകരുടെ കണ്ണ് തള്ളിയിരിക്കുകയാണ്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോയില്‍ നവ്യ നായര്‍, പാര്‍വ്വതി കൃഷ്ണ, മുകേഷ്, റിമി ടോമി എന്നിവരാണ് വിധികര്‍ത്താക്കളായി എത്തുന്നത്. ഷോയുടെ പ്രമോ വീഡിയോ പുറത്ത് വിട്ടു. വേദിയില്‍ വെച്ച് ഡാന്‍സ്, പാട്ട്, മിമിക്രി, മാജിക് തുടങ്ങി എല്ലാത്തിന്റെയും എക്സ്ട്രീം ലെവല്‍ ആണ് കാണാന്‍ പോകുന്നത്.
ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ ഉടച്ചിട്ട കുപ്പിച്ചില്ലില്‍ നിന്ന് പോലും നൃത്തം ചെയ്യുന്നത് കാണാം. ടിവിയില്‍ ഇത് കാണുമ്പോള്‍ എത്രത്തോളം എഫക്ട് ഉണ്ടാവും എന്ന് അറിയില്ല, കുപ്പിച്ചില്ലില്‍ ചവിട്ട് മെതിക്കുന്നത് എന്ന് നവ്യ പറഞ്ഞ് തീരുമ്പോഴേക്കും പാര്‍വ്വതി, ‘എന്റമ്മേ’ എന്ന് വിളിച്ച് വാ പൊത്തുന്നതാണ് പ്രമോയില്‍ കാണുന്നത്.
കുപ്പി ഗ്ലാസിന് മുകളില്‍ കയറി നില്ക്കാന് ശ്രമിയ്ക്കുന്ന മത്സരാര്‍ത്ഥിയുടെ കാല് ഇടറുന്നതും അത് കണ്ട് നവ്യ പേടിച്ച് കൂവി വിളിക്കുന്നതും കാണിച്ചുകൊണ്ട് പ്രമോ അവസാനിയ്ക്കുന്നു. രാത്രി എട്ട് മണിക്ക് കിടിലം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യും.