ഒരു കാലത്തെ സൂപ്പര്‍ ഹീറോ ആയിരുന്നു നടി നവ്യാ നായര്‍. ഒത്തിരി നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നന്ദനത്തിലെ ബാലാമണിയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നു, മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് , പിന്നാലെ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. എല്ലാം ഇന്നും ഓര്‍ത്തിരിക്കാന്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ കൂടിയാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി ഇപ്പോള്‍ വീണ്ടും അഭിനയലോകത്തേക്ക് തന്നെ എത്തുകയാണ്. ഇതിനിടെ തന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് നവ്യ.
നടി മേഘ്നയെ നേരില്‍ കാണാന്‍ നവ്യ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ നടിയെ നേരില്‍ കണ്ടിരിക്കുകയാണ് നവ്യ. നീണ്ട നാളായി മനസിലേറ്റി നടന്നിരുന്ന ആഗ്രഹം സഫലീകരിച്ചിരിക്കുകയാണെന്നും നവ്യ പറഞ്ഞു. ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവെച്ചു. കന്നഡയിലും നവ്യ അഭിനയിക്കുന്നുണ്ട്.
ചിത്രങ്ങള്‍ക്ക് ലൈറ്റ് കുറവാണെങ്കിലും തന്റെ മനസ് നിറച്ച കൂടിക്കാഴ്ചയായിരുന്നു അതെന്ന് താരം കുറിച്ചിട്ടുണ്ട്. ദൃശ്യ 2 പ്രീമിയറിനിടയിലായിരുന്നു നവ്യയും മേഘ്നയും കണ്ടുമുട്ടിയത്. മേഘ്നയെ മെന്‍ഷന്‍ ചെയ്തായിരുന്നു നവ്യ കുറിപ്പും ചിത്രങ്ങളും പോസ്റ്റ് ചെയ്തത്.
നിങ്ങളെ കാണാന്‍ ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു. ടൈറ്റായി നിങ്ങളെ കെട്ടിപ്പിടിക്കണമെന്നും കരുതിയത്. അത് ചെയ്യാനായായതില് എനിക്കൊരുപാട് സന്തോഷമുണ്ട്. ഫോട്ടോയില്‍ എന്റെ സന്തോഷം പുറത്തുവന്നിട്ടില്ല. എന്നാലും എനിക്കിത് പോസ്റ്റ് ചെയ്യാനാവുന്നില്ലെന്ന കുറിപ്പോടെയാണ് നവ്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കുര്‍ത്തിയണിഞ്ഞ് നവ്യ എത്തിയപ്പോള്‍ ജീന്‍സും ഷര്‍ട്ടുമായിരുന്നു മേഘ്നയുടെ വേഷം. അതീവ സന്തോഷത്തോടെയായിരുന്നു ഇരുവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. ചിത്രം ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…
മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…
ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…