നിവിൻ പോളി നായകനായ സൂപ്പർഹിറ്റ് ചിത്രമായിരുന്നു മിഖായേൽ. ഒരു സഹോദരൻ്റെയും സഹോദരിയുടെയും കഥയായിരുന്നു ചിത്രം പറഞ്ഞത്. നവനി ദേവാനന്ദ് എന്ന പുതുമുഖ താരം ആയിരുന്നു ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി വേഷമിട്ടത്. താരത്തിൻറെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. എന്നാൽ ഇതിനുശേഷം താരം അധികം സിനിമകളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തൻ്റെ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. തൂവെള്ള ഫെതർ കോട്ട് ടൈപ്പ് ഡ്രസ്സിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. വളരെ മികച്ച കമൻറുകൾ ആണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
നല്ല ഒരു നർത്തകി കൂടിയാണ് താരം. താരം പങ്കുവെച്ച ക്ലാസിക്കൽ ഡാൻസ് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ആളുകൾ ആയിരുന്നു മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് രംഗത്തെത്തിയത്. ഈ ഡാൻസ് വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. കൃഷ്ണ നീ ബേഗനെ എന്ന ഗാനത്തിന് ആയിരുന്നു താരം ചുവടുവെച്ചത്. ഒരു ക്ലാസിക്കൽ ഡാൻസ് ഫോർമാറ്റിലുള്ള വീഡിയോ ആയിരുന്നു ഇത്.
മിഖായേൽ എന്ന ചിത്രത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും അതിനു മുൻപ് വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന ചിത്രത്തിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിനു പുറമേ സ്നേഹവീട് എന്ന ചിത്രത്തിലും താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു. കോഴിക്കോട് സ്വദേശിയാണ് താരം.