തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ ഓരോ മലയാളികളുടെയും മനസ്സ് കീഴടക്കിയ യുവനടൻ ആണ് നസ്ലിൻ. തൻറെ ആദ്യസിനിമയിൽ തന്നെ ഓരോ ആരാധകരുടെയും മനസ്സിൽ ഇടം നേടാൻ താരത്തിനായി. വിരലിലെണ്ണാവുന്ന സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും ചെയ്ത റോളുകൾ എല്ലാം അതിഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താൻ ഇതുവരെ അഭിനയിച്ച സിനിമകളിൽ ഏറ്റവും ചലജിങ് ആയ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നിരിക്കുന്നത്.
താരത്തിൻറെ വാക്കുകളിലൂടെ.
താൻ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഏതെങ്കിലുമൊരു പോയിൻ്റിൽ ചലഞ്ചിങ് ആയി തോന്നിയിട്ടുണ്ട്. എന്നിരുന്നാലും അക്കൂട്ടത്തിൽ എടുത്തു പറയേണ്ടത് കുരുതിയാണ്. ബാക്കി താൻ ചെയ്തതിൽ കൂടുതലും കോമഡിയാണ്. കുരുതി പക്ഷേ ഇമോഷണൽ സീക്കൻസ് ഒക്കെ ഉണ്ടായിരുന്നു. കുരുതിയിൽ വരുന്നതിൻ മുൻപ് രാജുവേട്ടൻ ഒക്കെ ഭയങ്കര സീരിയസ് ആണ് എന്നാണ് ഞാൻ കേട്ടിരുന്നത്.
പക്ഷേ ആ സിനിമയിൽ ഏറ്റവും എന്നെ കംഫർട്ടബിൾ ആക്കിയത് രാജുവേട്ടൻ ആണ്. പട്ടാളം സിനിമയിൽ പറയുന്നതുപോലെ, പിന്നെ അങ്ങോട്ട് ഞാനായിരുന്നു രാജുവേട്ടൻറെ സ്ഥിരം വേട്ടമൃഗം. കളിയാക്കലുകളും തമാശകളും ഒക്കെയായി ലൊക്കേഷൻ ഭയങ്കര രസമായിരുന്നു. സീരിയസ് കഥാപാത്രമായി അഭിനയിക്കാൻ ഒക്കെ രാജുവേട്ടൻ എന്നെ കുറെ ഹെല്പ് ചെയ്തിട്ടുണ്ട്.
കേശു ഈ വീടിൻറെ നാഥൻ എന്ന സിനിമയിൽ മലയാളികളുടെ ജനപ്രിയനായകൻ ദിലീപിനൊപ്പം ആയിരുന്നു താരം അവസാനം അഭിനയിച്ച സിനിമ.