Social Media

മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തില്‍ നിന്നും ഇതുവരെ മോചിതരാവാന്‍ സാധിച്ചിട്ടില്ല; നന്ദു മഹാദേവിന്റെ പിറന്നാള്‍ ദിനത്തില്‍ സീമ പറയുന്നു

മെയ് 15ന് ആയിരുന്നു ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന നന്ദു മഹാദേവ് മരിച്ചത്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നന്ദു തന്റെ പോരാട്ടത്തെക്കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. തന്റെ ഉള്ളിലെ ക്യാന്‍സറിനെ ഭയക്കാതെ എന്നും ഒരു പുഞ്ചിരിയോടെ ആയിരുന്നു നന്ദു നേരിട്ടത് . മറ്റുള്ളവര്‍ക്ക് ധൈര്യം പകര്‍ന്നു കൊടുക്കുന്നതിനൊപ്പം തന്നെ തന്റെ മനസ്സിനെ പിടിച്ചുനിര്‍ത്താനും നന്ദുവിന് കഴിഞ്ഞു. രോഗം ശരീരത്തിന്റെ പലഭാഗങ്ങളിലായി പടര്‍ന്നുപിടിച്ചപ്പോള്‍ ഇതിനു മുന്നില്‍ തോറ്റു കൊടുക്കാതെ പോരാടുകയായിരുന്നു ഈ ചെറുപ്പക്കാരന്‍. 

- Advertisement -

ഒടുവില്‍ രോഗം മൂര്‍ച്ഛിച്ചതോടെ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ തുറന്നു പറയുകയായിരുന്നു. തനിക്ക് ഈ ഭൂമിയില്‍ കുറച്ചുദിവസമെ ആയുസ്സുള്ള എന്ന് മനസ്സിലാക്കിയ നന്ദു തന്റെ ആഗ്രഹങ്ങള്‍ ഓരോന്ന് നിറവേറ്റാന്‍ തുടങ്ങി പിന്നീട്. വലിയ പിന്തുണ തന്നെയായിരുന്നു നന്ദുവിന് ലഭിച്ചത്. സിനിമ സീരിയല്‍ നടി സീമ ജി നായര്‍ നന്ദുവിന് താങ്ങായും തണലായും കൂടെ തന്നെ ഉണ്ടായിരുന്നു. ഇന്ന് നന്ദുവിന്റെ ജന്മദിനമാണ്. നന്ദുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് സീമ .

ഇന്ന് സെപ്റ്റംബർ 4.. ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം.. അവൻ പോയിട്ട് 4 മാസങ്ങൾ ആവുന്നു.. നീ പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ ദിനം.. അറിയാത്ത ഏതോ ലോകത്തിരുന്ന് (അല്ല,ഈശ്വരന്റെ തൊട്ടടുത്തിരുന്നു) പിറന്നാൾ ആഘോഷത്തിന്റെ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടാവും.. മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തിൽ നിന്നും ഇതുവരെ മോചിതരാവാൻ സാധിച്ചിട്ടില്ല.. എത്ര വേദനകൾ സഹിക്കുമ്പോളും വേദനയാൽ നിന്റെ ശരീരം വലിഞ്ഞു മുറുകുമ്പോളും നിന്റെ പുഞ്ചിരിക്കുന്ന മുഖമേ ഞങ്ങൾ കണ്ടിട്ടുള്ളു.. നിന്നെ സ്നേഹിച്ചവർക്കെല്ലാം വേദനകൾ സമ്മാനിച്ച് വേദനയില്ലാത്ത ലോകത്തേക്ക് നീ പറന്നകന്നപ്പോൾ ഞങ്ങൾ വേദനകൊണ്ട് തളരുകയായിരുന്നു.. പലപ്പോളും പിടിച്ചു നിൽക്കുന്നത് നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ്.. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം.. എന്റെ പ്രിയപ്പെട്ട മോന് യശോദമ്മയുടെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ..

അതേസമയം ഈ അടുത്തായിരുന്നു നടി ശരണ്യ ക്യാന്‍സര്‍ ബാധിച്ച് മരിച്ചത് . സീരിയല്‍ രംഗത്ത് സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു ശരണ്യക്ക് ക്യാന്‍സര്‍ പിടിപെടുന്നത്. പിന്നീട് കുറച്ചുകാലം അഭിനയത്തില്‍ നിന്ന് മാറി നിന്ന ശരണ്യ വീണ്ടും സീരിയലിലേക്ക് തന്നെ തിരിച്ചു വന്നിരുന്നു. 12 ശസ്ത്രക്രിയ ശരണ്യയുടെ ശരീരത്തില്‍ നടത്തേണ്ടിവന്നു. എന്നാല്‍ അവസാനഘട്ടം കോവിഡും കൂടെ പിടി പെട്ടതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു , പിന്നീടാണ് മരണം സ്ഥിരീകരിച്ചത് .

 

 

Anusha

Recent Posts

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

8 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

8 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

8 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

9 hours ago

നല്ല ബുദ്ധിമുട്ടുണ്ട്, ഉറക്കം പോകുന്നു, പിന്നെ കരച്ചിലും – അമ്മയായ ശേഷം വിശേഷം പങ്കുവെച്ചുകൊണ്ട് സീരിയൽ താരം ജിസ്മി

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്നത് നടി…

9 hours ago