മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നമിത പ്രമോദ്. ഇപ്പോൾ ഓണവിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് താരം. പൊതുവേ ഓണാഘോഷങ്ങൾ എല്ലാം വീട്ടിൽ തന്നെയാണ് താരത്തിന്. അമ്മയാണ് വീട്ടിൽ എപ്പോഴും സദ്യ ഉണ്ടാക്കുക. ഒറ്റയ്ക്ക് സദ്യ ഉണ്ടാക്കാനാണ് അമ്മയ്ക്ക് ഇഷ്ടമാണ്. ഞങ്ങൾ ഇടയ്ക്കിടെ അടുക്കളയിൽ കയറുന്നത് പോലും അമ്മയ്ക്ക് ഇഷ്ടമല്ല. പണ്ട് അമ്മൂമ്മ ഉണ്ടായിരുന്ന സമയത്ത് അമ്മൂമ്മയും അമ്മയുടെ ഒപ്പം കൂടുമായിരുന്നു.
ഇതുവരെ അങ്ങനെ സിനിമാ സെറ്റിൽ ഓണം ആഘോഷിച്ചിട്ടില്ല എന്നാണ് നമിതാ പ്രമോദ് പറയുന്നത്. ഒരുവട്ടം എങ്ങാനും മാത്രമാണ് സിനിമാ സെറ്റിൽ ഓണം ആഘോഷിച്ചത്. അതിൽ തനിക്ക് വലിയ താല്പര്യമില്ല എന്നും താരം പറയുന്നു. ഓണം എപ്പോഴും കുടുംബത്തോടൊപ്പമാണ് ആഘോഷിക്കേണ്ടത്. ചെറുപ്പം മുതലേ അതാണ് തനിക്ക് താൽപര്യവും. നമിതാ പ്രമോദ് പറയുന്നു.
മുത്തശ്ശൻ മിലിട്ടറിയിൽ ആയിരുന്നു. ചെറുപ്പംമുതൽ കൈനീട്ടം ഒക്കെ കിട്ടുമായിരുന്നു. മുത്തശ്ശിക്കും പെൺകുട്ടികളെ ഒരുപാട് ഇഷ്ടമായിരുന്നു. ഒരുപാട് ഉടുപ്പുകൾ ഒക്കെ വാങ്ങി തരുമായിരുന്നു, ആഭരണങ്ങൾ ഒക്കെ ഇടീപ്പിച്ച് ഒരുക്കി നിർത്തുമായിരുന്നു. മിലിറ്ററി കാൻറീനിൽ നിന്ന് ക്രീം ബിസ്ക്കറ്റ് ഒക്കെ വാങ്ങി തരുമായിരുന്നു. ഒരു പ്രത്യേക പോക്കിമോൻ പെൻസിൽ ഒക്കെ മുത്തച്ഛൻ വാങ്ങി തരുമായിരുന്നു. അത് അന്ന് ആർക്കും ക്ലാസിൽ ഇല്ലായിരുന്നു. അതൊക്കെ കൊണ്ട് ആയിരുന്നു ക്ലാസിൽ പോയിരുന്നത്. നമിതാ പ്രമോദ് പറയുന്നു.
ഇത്തവണയും ഓണം വീട്ടിൽ തന്നെയാണ് ആഘോഷിക്കാൻ പദ്ധതിയിടുന്നത് എന്നാണ് നമിതപ്രമോദ് പറയുന്നത്. ഇത്തവണ സുഹൃത്തുക്കളുമായി ഒത്തുകൂടൽ ഒന്നും ഉണ്ടാവില്ല എന്നാണ് നമിതപ്രമോദ് പറയുന്നത്. മീനാക്ഷി ഇപ്പോൾ ചെന്നൈയിലാണ് ഉള്ളത്. മറ്റുള്ള സുഹൃത്തുക്കളും അവരുടെ കുടുംബത്തോടൊപ്പമാണ്. എല്ലാവർക്കും അവരുടെ വീട്ടിൽ ഓണാഘോഷം കാണുമല്ലോ. അതുകൊണ്ട് ഓണം കഴിഞ്ഞിട്ട് ആയിരിക്കും ഒത്തുകൂടൽ എല്ലാം – നമിത പ്രമോദ് കൂട്ടിചേർത്തു.