മലയാളികൾക്ക് സുപരിചിതയായ താരമാണ് നമിത. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നമിതാ. മലയാളത്തിൽ അത്ര സജീവമല്ലായിരുന്നു എങ്കിലും മലയാളികൾക്ക് ഈ നടിയെ വളരെ പരിചയമാണ്. പുലിമുരുകൻ എന്ന ചിത്രത്തിലെ ജൂലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ മറ്റൊരു റിലീസിന് കൂടി തയ്യാറെടുക്കുകയാണ് താരം.
ബൗ വോവ് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ഒരേ സമയം ഒന്നിലധികം ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. അടുത്തിടെ ചിത്രത്തിൻറെ പ്രമോഷൻ ഭാഗമായി താരം ഒരു മലയാളം മാധ്യമത്തിന് അഭിമുഖം നൽകിയിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടൻ ആരാണ് എന്നായിരുന്നു ഒരു ചോദ്യം. ചിത്രത്തിന് അപ്രതീക്ഷിതമായ ഒരു മറുപടി ആയിരുന്നു നമിത നൽകിയത്. മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ എന്ന പേരിലാണ് പൊതുവേ എല്ലാവരും പറയാറ്. മോഹൻലാലിനൊപ്പം പ്രവർത്തിച്ച താരം ആയിരുന്നിട്ടുകൂടി നമിത മറ്റൊരു പേരായിരുന്നു പറഞ്ഞത്.
പൃഥ്വിരാജ് ആണ് തൻറെ ഏറ്റവും ഇഷ്ടപ്പെട്ട നടൻ എന്നാണ് നമിത പറയുന്നത്. പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാനാണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്നും നമിത കൂട്ടിച്ചേർത്തു. ഒരു സസ്പെൻസ് ത്രില്ലർ ആയിട്ടാണ് ബൗ വോവ് ഒരുക്കുന്നത്. ഒരു നായ ആണ് ഇതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കിണറിൽ അകപ്പെടുന്ന ഒരു വ്യക്തിയെ രക്ഷിക്കാൻ എത്തുന്ന നായയുടെ കഥയാണ് ചിത്രം പറയുന്നത്. ആർ.എൽ. രവി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ് എന്നീ ഭാഷകളിൽ ഒരേസമയം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിനു പുറമേ മറ്റു ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും.