ബിജു മേനോന് ഗുരു സോമസുന്ദരം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നാലാംമുറ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബിജു മേനോന്റെയും ഗുരു സോമസുന്ദരത്തിന്റെയും ഇടിവെട്ട് പ്രകടനമാണ് ട്രെയിലറിന്റെ പ്ലസ് പോയിന്റ്.
കള്ളന് പോലീസ് കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ദീപു അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ലക്കി സ്റ്റാര്‍ എന്ന ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകനാണ് ദീപു.
സസ്പെന്‍സ് ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം, ബിജു മേനോന്, ഗുരു സോമസുന്ദരം എന്നീ രണ്ട് മികച്ച താരങ്ങള്‍ക്ക് വളരെയധികം പെര്‍ഫോം ചെയ്യാനുള്ള സിനിമയാകും ഇതെന്ന് ട്രെയ്ലര് സൂചനകള്‍ നല്കുന്നു.
സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്. ദിവ്യാ പിള്ള, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
യുഎഫ്ഐ മോഷന്‍ പിക്ച്ചേര്‍സിനു വേണ്ടി കിഷോര്‍ വാര്യത്ത്, ലക്ഷമി നാഥ് ക്രിയേഷന്‍സിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
സംഗീതം – കൈലാസ് മേനോന് പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം അപ്പുണ്ണി സാജന്. ക്രിസ്മസ് റീലീസായി ചിത്രം ഡിസംബര്‍ 23 ന് തീയേറ്ററുകളില്‍ എത്തും.