Film News

റൊമാൻ്റിക് ഹീറോയിൽ നിന്നും വില്ലനിലേക്ക്, സാമന്തയ്ക്ക് പിന്നാലെ നാഗചൈതന്യയും, നടൻ്റെ കരിയർ മാറിമറിഞ്ഞത് ഇങ്ങനെ

മലയാളികൾക്ക് പരിചിതനായ താരങ്ങളിലൊരാളാണ് നാഗചൈതന്യ. സൂപ്പർതാരം നാഗാർജുനയുടെ മകനാണ് ഇദ്ദേഹം. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സാമന്തയുടെ ഭർത്താവ് കൂടിയാണ് നാഗചൈതന്യ. ഹൺഡ്രഡ് പേഴ്സൻ്റ് ലവ് എന്ന ചിത്രത്തിലൂടെ താരം കേരളത്തിലും ധാരാളം ആരാധകരെ ആണ് സ്വന്തമാക്കിയത്. ഇപ്പോൾ പ്രധാനപ്പെട്ട ഒരു തീരുമാനം ആണ് താരം അറിയിച്ചിരിക്കുന്നത്.

- Advertisement -

തെലുങ്കിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് വിക്രം കെ കുമാർ. സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 24 അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. ഇതിനുപുറമേ മനം എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിരുന്നു. അക്കിനേനി കുടുംബത്തിലെ മൂന്ന് തലമുറയിലെ താരങ്ങളും ഒന്നിച്ച ചിത്രമായിരുന്നു ഇത്. സാമന്തയും ഇതിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു വെബ്സീരീസ് ഒരുക്കാൻ പോവുകയാണ് വിക്രം കെ കുമാർ. ആമസോണിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. ഈ വർഷം ഡിസംബറിൽ ആയിരിക്കും ഷൂട്ടിംഗ് തുടങ്ങുക എന്ന് ആണ് അറിയാൻ സാധിക്കുന്നത്.

നാഗചൈതന്യ ആയിരിക്കും ഈ വെബ് സീരീസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു നെഗറ്റീവ് കഥാപാത്രത്തെ ആയിരിക്കും കാരണം അവതരിപ്പിക്കുന്നത് എന്നാണ് പറയുന്നത്. ഫിലിം കമ്പാനിയൻ എന്ന വെബ്സൈറ്റിൽ നൽകിയ അഭിമുഖത്തിലായിരുന്നു നാഗചൈതന്യ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യാതെ ഓൺലൈനായി റിലീസ് ചെയ്യാൻ തീരുമാനിച്ചത് എന്ന ചോദ്യത്തിനുത്തരം ഉത്തരം നൽകി. ഈ ചിത്രം തിയേറ്റർ ഓഡിയൻസിന് ഉതകുന്നതല്ല എന്നായിരുന്നു മറുപടി. ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല.

ഒരു ഹൊറർ സീരിയസ് ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. കഥപറഞ്ഞ് ഉടനെതന്നെ ചൈതന്യ ഒരുപാട് ഇഷ്ടപ്പെട്ടു എന്നാണ് വിക്രം കുമാർ പറയുന്നത്. അതേസമയം നാഗചൈതന്യയുടെ ഭാര്യ കൂടിയായ സാമന്ത ഈ വർഷമാണ് ആദ്യമായി ഒരു വെബ്സീരീസ് അഭിനയിച്ചത്. ഫാമിലിമാൻ 2 എന്ന വെബ് സീരീസിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. ഒരു നെഗറ്റീവ് കഥാപാത്രത്തെ ആയിരുന്നു സാമന്ത ഈ സീരീസിൽ അവതരിപ്പിച്ചത്. ഇപ്പോൾ ഭാര്യയുടെ ചുവടുപിടിച്ച് ഭർത്താവും നെഗറ്റീവ് കഥാപാത്രമായി വെബ്സീരീസ് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

4 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

4 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

4 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

4 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

5 hours ago