മലയാളം ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് നാദിറ മെഹ്റിൻ.താരം ഇപ്പോൾ രതീഷ് കുമാർ എന്ന് സീസൺ 6ലെ മത്സരാർഥിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.ഒരു മത്സരാർത്ഥി എന്ന നിലയില്‍ രതീഷ് കുമാർ കാഴ്ചവെക്കുന്ന പ്രകടനം ‘വെറുപ്പിക്കലാണ്’ എന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേർക്കും ഉള്ളത്. അതേസമയം തന്നെ ഷോയെ സജീവമാക്കി നിർത്താന്‍ രതീഷ് കുമാറിന് സാധിക്കുന്നുണ്ടെന്നാണ് മറ്റ് ചിലർ പറയുന്നത്.ഏറ്റവും അവസാനമായി ബിഗ് ബോസില്‍ നിന്നും ഇറങ്ങിപ്പോകുകയാണെന്നും പറഞ്ഞുകൊണ്ട് മെയിന്‍ വാതിലിന് അരികില്‍ പെട്ടിയുമായി ഇരിക്കുകയാണ് രതീഷ്. സുരേഷ് മേനോനുമായുള്ള വാക്ക് തർക്കമാണ് രതീഷിനെ പ്രകോപിതനാക്കിയത്.എന്നാല്‍ മറ്റ് മത്സരാർത്ഥികള്‍ ആരും തന്നെ രതീഷിന്റെ പുറത്ത് പോകല്‍ കാര്യമാക്കിയില്ല.
View this post on Instagram
രതീഷിന്റേത് കേവലം നാടകമാണെന്ന തരത്തിലാണ് മറ്റ് മത്സരാർത്ഥികളുടെ നില്‍പ്പ്. അതേസമയം, രതീഷിന്റേത് ഇരട്ടത്താപ്പാണെന്നാണ് സിജോ പറയുന്നത്. കഴിഞ്ഞ ദിവസം ജാന്മണി കെട്ടിപ്പിടിച്ചെന്നും പറഞ്ഞ് വലിയ ബഹളം വെച്ച രതീഷ് എങ്ങനെയാണ് സുരേഷ് മേനോന് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും അങ്ങനെ പെരുമാറിയതെന്നാണ് സിജോ ചോദിക്കുന്നത്.ഈ സാഹചര്യത്തിലാണ് രൂക്ഷ വിമർശനവുമായി ബിഗ് ബോസ് മലയാളം സീസണ് 4 താരമായ നാദിറ മെഹറിനും രംഗത്ത് വന്നിട്ടുണ്ട്. ജാന്മണി തൊട്ടാൽ എനിക്ക് കുഴപ്പം ഉണ്ട്. ജനങ്ങൾ തെറ്റിദ്ധരിക്കും. എനിക്ക് ഫാമിലി ഉണ്ട്. പക്ഷെ നിങ്ങൾ പെങ്ങൾമ്മാർ തൊട്ടാൽ എനിക്ക് കുഴപ്പമില്ലെന്നാണ് സുരേഷ് പറയുന്നത്. ഇത് സ്വഭാവ വൈകല്യമാണെന്നും നാദിറ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്.
കുറിപ്പ് ഇങ്ങനെയാണ്.എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്തു തൊടുന്നത് എനിക്ക് ഇഷ്ടം അല്ല. ( മര്യാദ ) ജന്മണി തൊട്ടാൽ എനിക്ക് കുഴപ്പം ഉണ്ട്. ജനങ്ങൾ തെറ്റിദ്ധരിക്കും. എനിക്ക് ഫാമിലി ഉണ്ട്. പക്ഷെ നിങ്ങൾ പെങ്ങൾമ്മാർ തൊട്ടാൽ എനിക്ക് കുഴപ്പമില്ല. (സ്വഭാവവൈകല്യം) അതെന്താഡൈ നീ ഇങ്ങനെ. ജന്മണിയെ പെങ്ങളായി കണ്ടൂടെ. ഒഹ്ഹ്ഹ്ഹ്. ട്രാൻസ്ജെണ്ടർ തൊടുന്നതിനെല്ലാം മറ്റൊരു അർത്ഥമുണ്ടല്ലോ. ഏത്,…… അത്. എന്റെ പൊന്നു രതീശണ്ണാ. നിങ്ങള്‍ ഈ കോണകപ്പുറത്തു നിന്നും ഷഡിപ്പുറത്തേക്ക് ഇതുവരെ എത്തീലെ.? ഇതൊക്കെ സംസാരിക്കാനും പറയാനും അറിയുന്ന ഒരാള്‍ പോലും ഈ സീസണിൽ ഇല്ലാണ്ട് പോയി