മലയാളികൾക്ക് സുപരിചിതയാണ് നാദിറ.തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന ആളെ തുറന്ന് കാണിച്ചിരിക്കുകയാണ് നാദിറ മെഹ്റിന്. സ്ത്രീകള്‍ക്ക് വൃത്തികെട്ട മെസേജുകള്‍ അയക്കുന്ന യുവാവിന്റെ പേരും ഫോട്ടോയുമെല്ലാം പങ്കുവച്ചു കൊണ്ടാണ് നാദിറ പ്രതികരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നാദിറയുടെ പ്രതികരണം. യുവാവിന്റെ ഫോട്ടോയടക്കം പങ്കുവച്ച് ഇയാളെ അറിയുന്നവര്‍ ആരെങ്കിലും ഉണ്ടോ എന്നാണ് നാദിറ ചോദിക്കുന്നത്.സ്ത്രീകളുടെ അക്കൗണ്ടില്‍ വന്നു മോശമായി ചാറ്റ് ചെയ്യുന്ന ഈ വൃത്തികെട്ടവനെ അറിയുന്നവര്‍ ഒന്ന് പറയണേ. ഇവന്റെ വീട്ടുകാരെ അറിയിക്കാനാ. ഉനൈസ് എന്നാണ് പേര്. ഇവന്റെയൊക്കെ കുടുംബത്തിലുള്ളവര്‍ സേഫ് ആണോ എന്നു പോലും സംശയം ഉണ്ട് എന്നാണ് നാദിറ കുറിച്ചിരിക്കുന്നത്. നാദിറയുടെ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകായണ്. ഇത്തരക്കാരെ ഇതുപോലെ തന്നെ തുറന്ന് കാണിക്കുകയും പൂട്ടുകയും വേണമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ട്രാന്‍സ് വുമണ്‍ ആയ നാദിറ ഷോയിലൂടെ നേടിയ സ്വീകാര്യത വളരെ വലുതയായിരുന്നു. എല്‍ജിബിടിക്യു കമ്യൂണിറ്റിയെക്കുറിച്ചും ലൈംഗിക ന്യൂനപക്ഷത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ നാദിറയ്ക്ക് സാധിച്ചിരുന്നു. തന്റെ നിലപാടുകളും കഴിവും ഹ്യൂമര്‍ സെന്‍സുമൊക്കെ നാദിറയ്ക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിരുന്നു.സീസണ് 5 ലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നാദിറ.പക്ഷെ ഷോയുടെ ഫിനാലെ വരെ എത്താന്‍ നാദിറയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ താരം ഷോയില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നില്ല. പണപ്പെട്ടിയെടുത്തു കൊണ്ട് ഷോയില്‍ നിന്നും സ്വയം പുറത്തേക്ക് പോവുകയായിരുന്നു നാദിറ. പത്ത് ലക്ഷത്തിന്റെ പണപ്പെട്ടിയാണ് നാദിറ സ്വീകരിച്ചത്. നാദിറയുടെ ഈ നീക്കവും കയ്യടി നേടിയിരുന്നു. ബിഗ് ബോസിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നാദിറ.
സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…
മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…