Film News

കൊഴുക്കട്ട ഉണ്ടാക്കി മുക്തയും കണ്‍മണിയും ! വീഡിയോ വൈറൽ !!

മലയാള സിനിമയിൽ സജീവ മല്ലെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മുക്ത. അടുത്തിടെ ഒരു സീരിയലിൽ തരാം എത്തിയിരുന്നു. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരം തമിഴിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം പിന്നീട് മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം കൊഴുക്കട്ട ഉണ്ടാക്കുന്ന വീഡിയോയാണ് പങ്കുവെച്ചതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

- Advertisement -

കൊഴുക്കട്ട ശനിയാഴ്ച്ചയുടെ ഭാഗമായാണ് താരം കൊഴുക്കട്ട ഉണ്ടാക്കിയത്. കൂട്ടിന് താരത്തെ സഹായിക്കാന്‍ കുട്ടി താരം കിയാരയും ഉണ്ട്. താഴെ പാ വിരിച്ച്‌ ഇരുന്നാണ് കൊഴുക്കട്ട ഉണ്ടാക്കല്‍. കൊഴുക്കട്ട അച്ചില്‍ വെച്ചാണ് താരം ഉണ്ടാക്കുന്നത്. പിന്നീട് അത് അടുപ്പില്‍ വെച്ച്‌ അതിന്റെ വേവ് നോക്കാന്‍ പാത്രം തുറക്കുന്നകുമായ വീഡിയോകളാണ് താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീട്ടില്‍ തന്നെയായത് കൊണ്ട് പള്ളിയിലൊന്നും പോകാന്‍ കഴിയുന്നില്ലെന്നും. പിന്നെ കുരിശിന്റെ വഴി കാണാതെ പ്രാര്‍ത്ഥിക്കാന്‍ അറിയില്ലെന്നും അതുകൊണ്ടാണ് കണക്‌ട് ചെയ്ത് ഓഡിയോ വെച്ചിരിക്കുന്നതെന്നും അത് കോട്ടുകൊണ്ട് കൊഴുക്കട്ട ഉണ്ടാക്കുമ്ബോള്‍ വല്ലാത്തൊരു ഫീലാണെന്നും മുക്ത വീഡിയോയില്‍ പറയുന്നു.

എല്ലാവരും കൊഴുക്കട്ട ശനിയാഴ്ച്ച കൊഴുക്കട്ടയൊക്കെ ഉണ്ടാക്കി വീടുകളില്‍ തന്നെ സേഫായിട്ട് ഇരിക്കുകയാണെന്ന് വിശ്വസിക്കുന്നു. എല്ലാവരും പ്രാര്‍ത്ഥിക്കുക എന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. നിരവധിയാളുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. സൂപ്പറെന്നും. സൂപ്പര്‍ ജോളിയെന്നും. ഇത് കൊഴുക്കട്ട അല്ല മോദകമാണെന്നും . കൊഴുക്കട്ട ഇങ്ങനെ അച്ചുകട്ടയില്‍ വെച്ച്‌ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നുമുള്ള കമന്റുകളാണ് ഏറെയും.

മുക്ത പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മകള്‍ കിയാരയുടെ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമാണ് ആരാധകര്‍ ഏറെയും. കിയാരയുമായി ബന്ധപ്പെട്ട് പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. കൊണോണ മാറുന്നതിന് വേണ്ടി കിയാര വിളക്കിന് മുന്നില്‍ മുണ്ടുടുത്ത് നിന്ന പ്രാര്‍ത്ഥിക്കുന്ന വീഡിയോ മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍ വൈറലായിരുന്നു. മുക്ത മാത്രമല്ല റിമി ടോമിയും കിമാരയുമായുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

Athul

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

2 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

7 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

17 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

17 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

18 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

18 hours ago