പട്ടാളം പുരുഷു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ജെയിംസ്. മീശമാധവൻ എന്ന ചിത്രത്തിലാണ് ഈ കഥാപാത്രത്തെ ജെയിംസ് അവതരിപ്പിച്ചത്. ഇദ്ദേഹവും നടൻ ശ്രീനിവാസനും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ ഇവരുടെ സൗഹൃദത്തെക്കുറിച്ച് പറയുകയാണ് മുകേഷ്. മുകേഷ് പറയുന്നത് ഇങ്ങനെ. ശ്രീനിവാസൻറെ സഹോദരിയുടെ ടിടിസി റിസൾട്ട് വന്ന ദിവസം വിജയം അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലായിരുന്നു.
ഇതിനെക്കുറിച്ച് എന്നോട് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് ശ്രീനിവാസൻ്റെ അടുത്ത സുഹൃത്തായ ജെയിംസ് വന്നത്. ഒരു അടിച്ചുപൊളി പാർട്ടിയാണ് ജയിംസ്. എന്താ രാവിലെ ടെൻഷൻ എന്ന് ജെയിംസ് ചോദിച്ചു. ശ്രീനിവാസൻ കാര്യം പറഞ്ഞു. റിസൾട്ട് പോയി നോക്കാൻ ധൈര്യം ഇല്ല എന്ന്. സെനറ്റ് ഹാളിനു പുറത്ത് ഓഫീസ് റൂമിൽ അടുത്തായി നോട്ടീസ് ബോർഡിൽ റിസൾട്ട് ഉണ്ട്. ജെയിംസ് ഒന്ന് പോയി നോക്കണം എന്ന് ശ്രീനിവാസൻ പറഞ്ഞു.
പിന്നീട് ശ്രീനിവാസനെ അതിലും ടെൻഷനായി. ജെയിംസിനെ കാണാത്തതിൽ ആയി ട്ടെൻഷൻ. ഓട്ടോ കൂലി ഒക്കെ കൊടുത്താണ് വിട്ടത്. കുറച്ചു കഴിഞ്ഞപ്പോൾ ജെയിംസ് വന്നു. ബിയർ ഓർഡർ ചെയ്യാൻ പറഞ്ഞപ്പോൾ ശ്രീനിവാസൻ്റെ മുഖം തെളിഞ്ഞു. ബിയർ കുടിച്ചിട്ട് സഹോദരിയുടെ നമ്പർ അതിൽ ഇല്ല എന്ന് പറഞ്ഞു. ഒരു ധൈര്യം കിട്ടാൻ വേണ്ടിയാണ് ഇത് പറയാൻ പറഞ്ഞത് എന്നും പറഞ്ഞു. അതോടെ പെട്ടെന്നുള്ള ദേഷ്യത്തിൽ ശ്രീനിവാസൻ ജയിംസിനെ അടിച്ചു. അപ്പോഴാണ് ജഗദീഷ് ആ വഴി വരുന്നത്.
കോളേജിലെ അധ്യാപകൻ ആയിരുന്നു ജഗതി അന്ന്. സ്കൂട്ടറിൽ ആണ് അദ്ദേഹം വന്നത്. കാര്യം പറഞ്ഞപ്പോൾ റിസൾട്ട് നോക്കി വരാമെന്ന് പറഞ്ഞ് അദ്ദേഹം പോയി. തിരിച്ചുവന്ന് സഹോദരി ജയിച്ചു എന്ന് പറഞ്ഞു. അതിൻ്റെ സന്തോഷത്തിൽ ഒരടികൂടി ജയിംസിന് ശ്രീനിവാസൻ കൊടുത്തു. മുകേഷ് പറയുന്നു.