മമ്മൂട്ടിയുടെ ഒരു ഉപദേശം കേട്ട് പിറ്റേദിവസം പ്രണയിതരായിരുന്ന കൃഷ്ണകുമാറും സിന്ധുവും വിവാഹിതരായ കഥ പറയുകയാണ് നടൻ മുകേഷ്. താൻ പ്രണയിക്കുന്ന പെൺകുട്ടിയുമായി കൃഷ്ണകുമാർ മമ്മൂട്ടിയുടെയും മുകേഷിന്റെയും ഉപദേശത്തിനായി സൈന്യം എന്ന സിനിമയുടെ ലൊക്കേഷനിൽ എത്തി. ജീവിതവിജയത്തിനുള്ള ഉപദേശങ്ങൾ അവർക്ക് മമ്മൂട്ടി നൽകി എന്നാണ് മുകേഷ് പറയുന്നത്. മുകേഷ് സ്പീക്കിംഗ് എന്ന തൻറെ യൂട്യൂബ് ചാനലിൽ നടി അഹാന കൃഷ്ണകുമാർ അതിഥിയായി എത്തിയപ്പോഴാണ് മുകേഷ് ഈ കഥ പങ്കുവെച്ചത്.
വർഷങ്ങൾക്കു മുൻപ് സൈന്യം എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് നടക്കുകയാണ്. പുനലൂരിൽ ഒരു ഹോട്ടലിൽ ആണ് മമ്മൂക്കയും താനും താമസിക്കുന്നത്. ഒരുപാട് പേർ ഷൂട്ടിൽ പങ്കെടുക്കുന്നുണ്ട്. അപ്പോൾ അവിടെ ഒരു സുഹൃത്ത് നിൽക്കുന്നത് കണ്ടു. ആ സുഹൃത്ത് സിനിമയിൽ ഇല്ലായിരുന്നു. എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോൾ കൂടെ കൃഷ്ണകുമാറും ഉണ്ട്.
കൃഷ്ണകുമാറിന് മുഖത്ത് സന്തോഷം ഇല്ല നല്ല ടെൻഷൻ ഉണ്ട്. എന്തോ ചിന്തിച്ചു നിൽക്കുകയാണ് എന്ന് കണ്ടപ്പോൾ മനസ്സിലായി. എന്താ കുഴപ്പം എന്ന് ചോദിച്ചപ്പോൾ കൃഷ്ണകുമാർ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്ന കാര്യം തൻറെ സുഹൃത്ത് പറഞ്ഞു. വിവാഹം കഴിക്കണം എന്ന് രണ്ടുപേർക്കും ആഗ്രഹമുണ്ട്. എന്നാൽ പെണ്ണിൻറെ വീട്ടുകാർക്ക് അതിൽ അത്ര താല്പര്യം ഇല്ല. എന്തു ചെയ്യുന്നു എന്ന് എത്ര ആലോചിച്ചും പിടികിട്ടുന്നില്ല. ഒരു ഡ്രൈവിന് പോകാം റിലാക്സ് ആയിക്കോട്ടെ എന്ന് കരുതി രണ്ടുപേരെയും കൂട്ടി തന്റെ സുഹൃത്ത് അങ്ങോട്ട് വന്നതായിരുന്നു.
ആ സമയത്താണ് മമ്മൂക്ക അവിടെ എത്തുന്നത്. താൻ അപ്പോൾ മമ്മൂക്കയോട് പറഞ്ഞു, മമ്മൂക്കയുടെ ലോകപരിചയം വെച്ചിട്ട് ഒരു നല്ല ഉപദേശം വേണം. പറഞ്ഞിട്ട് കൃഷ്ണകുമാറിന്റെ കാര്യം അവതരിപ്പിച്ചു. താൻ എന്തുപറഞ്ഞാലും നീ സ്വീകരിക്കുമോ എന്ന് കൃഷ്ണകുമാരനോട് മമ്മൂക്ക ചോദിച്ചു. സ്വീകരിക്കുമെന്ന് പറഞ്ഞപ്പോൾ ഇഷ്ടമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നും അതിൽ ഒരു തെറ്റുമില്ല എന്നും മമ്മുക്ക പറഞ്ഞു. പക്ഷേ ആവശ്യത്തിന് പുറത്ത് എടുത്ത് ചാടരുത് എന്നും അവളെ തോറ്റാനുള്ള കഴിവ് നിനക്കുണ്ട് എന്ന് ആത്മവിശ്വാസം ഉള്ളപ്പോൾ ഇങ്ങനെ ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയുടെ കയ്യിൽ പിടിച്ച് ഇങ്ങനെയുള്ള വാക്കുകൾ ആണ് കേൾക്കാൻ ആഗ്രഹിച്ചത് എന്ന് കൃഷ്ണകുമാർ പറയുകയും ചെയ്തു. പിറ്റേദിവസം രാവിലെ സുഹൃത്ത് പറഞ്ഞു ഇവർ വിവാഹം കഴിക്കുകയാണ് എന്ന്. മുകേഷ് പറയുന്നു.