സീരിയൽ താരങ്ങളുടെ വിവാഹവും വിവാഹനിശ്ചയവും എന്നും ആഘോഷമാക്കുന്ന സോഷ്യൽ മീഡിയയിൽ. തങ്ങളുടെ വിവാഹനിശ്ചയത്തിന് ശേഷം ആദ്യമായി തുറന്നു പറച്ചിൽ നടത്തുകയാണ് താരങ്ങളായ മൃദുലയും യുവ കൃഷ്ണയും. ആദ്യ സീരിയലിലൂടെ തന്നെ പ്രേക്ഷകരുടെ ഹരമായ യുവ കൃഷ്ണയും, വർഷങ്ങളായി സീരിയൽ രംഗത്തെ തന്നെ സജീവമായ മൃദുലയും ജീവിതത്തിൽ ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും അതുപോലെ കുടുംബങ്ങൾക്കും വളരെയേറെ സന്തോഷമാണ്. കല്യാണം കഴിച്ച ഭാര്യയെ വീട്ടിൽ ഇരിക്കാൻ താല്പര്യം ഇല്ലാത്ത, പുതിയ തലമുറയിലെ ആളാണ് യുവ കൃഷ്ണ നല്ലൊരു ആർട്ടിസ്റ്റിനെ ജീവിത പങ്കാളിയാക്കാൻ കിട്ടിയതിൽ സന്തോഷം ആണെന്ന് താരം തുറന്നു പറഞ്ഞു.
യുവയുടെയും മൃദുലയുടെയും വിവാഹം ആലോചന കൊണ്ട് വന്നത്. സീരിയൽ രംഗത്തെ പ്രശസ്തയായ നടി രേഖയാണ്. യുവ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പെൺകുട്ടി എന്ന സീരിയലിൽ യുടെ അമ്മയായി അഭിനയിക്കുന്നത് നടി രേഖയാണ് അതുപോലെതന്നെ സി കേരളത്തിലെ സീരിയലിൽ മൃദുലയുടെ അമ്മയായി അഭിനയിക്കുന്നത് രേഖയാണ്. താരങ്ങൾക്ക് ഇരുവർക്കും വിവാഹാലോചന തകൃതിയായി നടക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ രേഖയാണ് ഇങ്ങനെയൊരു ആലോചനയെ പറ്റി പറഞ്ഞത്. ചേച്ചി പറഞ്ഞപ്പോൾ താൻ തിരിച്ചൊന്നും പറഞ്ഞില്ലെന്നും വേണമെങ്കിൽ ആലോചിക്കാമെന്നും മാത്രമാണ് പറഞ്ഞതെന്ന് യുവ പറയുന്നു. ഇതൊരു പ്രണയ വിവാഹമല്ലെന്നും വീട്ടുകാരുടെ സമ്മതത്തോടെ പൂർണ്ണമായും അറേഞ്ച് ആയി വന്ന ആലോചന ആണെന്ന് ഇരുവരും തുറന്നു പറഞ്ഞു.
തിരുവനന്തപുരത്തെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹനിശ്ചയത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.