വിവാഹം ഉറപ്പിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ് യുവയും മൃദുലയും. ഇവരുടെ വിവാഹ നിശ്ചയ ചിത്രം മുതല്‍ വിശേഷ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരങ്ങളുടെ പ്രണയ വിവാഹം ആണെന്നായിരുന്നു ആദ്യം പരന്നത്. എന്നാല്‍ തങ്ങളുടെത് പക്കാ അറേഞ്ചഡ് മാര്യേജാണെന്ന് രണ്ടു പേരും തുറന്ന് പറഞ്ഞിരുന്നു.
വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും വിവാഹം ഉടനെ ഉണ്ടാവും എന്ന് നടി പറഞ്ഞിരുന്നു. നേരത്തെ യുവയും വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോള്‍ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം തുടങ്ങി. ഇപ്പോള്‍ വിവാഹസാരി നെയ്യുന്ന ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബാലരാമപുരം കൈത്തറിയില്‍ ഒരുങ്ങുന്ന കസവു മംഗല്യപ്പുടവയാണ് താരം വിവാഹത്തിന് ഉടുക്കുന്നത്.
സാരി നെയ്തെടുക്കുന്ന വീഡിയോ നിമിഷന്നേരം കൊണ്ടാണ് വൈറലായത്. മൂന്നു ആഴ്ച സമയമെടുത്താണ് ഈ സാരി നെയ്തെടുക്കുന്നത്, ഇതിനായി ആറു തൊഴിലാളികളും ഉണ്ട്. വീഡിയോ വൈറല്‍ ആയതോടെ, വിവാഹപെണ്ണായി മൃദുലയെ കാണാന്‍ കൊതിയാവുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.
‘എന്റെ ജീവിതത്തിലെ ആ മറക്കാനാകാത്ത ദിവസത്തിനായി ഇത്രയും പേരുടെ അധ്വാനവും പ്രവര്‍ത്തിയും ചേരുന്നു എന്ന് അറിയുന്നതില്‍ വലിയ അഭിമാനം തോനുന്നു,’ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് മൃദുല എഴുതി. ഈ മനോഹര വേഷത്തില്‍ അണിഞ്ഞൊരുങ്ങി വരുന്ന നിന്നെ കാണുവാന്‍ കാത്തിരിക്കുകയാണ് ഞാന്‍ എന്നാണ് ബിഗ് ബോസ് താരവും മൃദുലയുടെ മുന്‍ സഹ താരവുമായിരുന്ന അലീന പടിക്കല്‍ കമന്റ് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…