മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മൗനി റോയ്. ഒരുപക്ഷേ ഈ പേരു പറഞ്ഞാൽ മലയാളികൾക്ക് മനസ്സിലാകണമെന്നില്ല. എന്നാൽ നാഗകന്യക എന്നുപറഞ്ഞാൽ മനസ്സിലാവാത്ത മലയാളികൾ ഒന്നും തന്നെ ഉണ്ടാവില്ല. ഒരു ഹിന്ദി സീരിയൽ ആണെങ്കിലും ഈ പരമ്പര കേരളത്തിലും ഉണ്ടാക്കിയ തരംഗത്തിന് കണക്ക് ഒന്നുമില്ല. പരമ്പരക്ക് ഇത്രയും ആരാധകർ ഉണ്ടാകുവാനുള്ള പ്രധാനകാരണങ്ങളിലൊന്ന് മൗനിയുടെ അസാധാരണമായ സൗന്ദര്യം തന്നെ ആയിരുന്നു. അതുകൊണ്ടുതന്നെ നിരവധി യുവാക്കളും ഈ പരമ്പരയ്ക്ക് ഫാൻസ് ആയിട്ട് ഉണ്ടായിരുന്നു. സൂര്യ ടിവിയിൽ ആയിരുന്നു ഈ പരമ്പരയുടെ മലയാളം മൊഴി മാറ്റ പതിപ്പ് സംപ്രേക്ഷണം ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു താരം മുപ്പത്തിയാറാം പിറന്നാൾ ആഘോഷിച്ചത്. സെപ്റ്റംബർ 28ന് ആയിരുന്നു നടിയുടെ പിറന്നാൾ. ഗോവയിൽ വെച്ചായിരുന്നു പിറന്നാൾ ആഘോഷം. ഗോവയിലെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു പിറന്നാൾ ആഘോഷം നടന്നത്. ആഘോഷത്തിൻ്റെ ചിത്രങ്ങളെല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്തു. നിരവധി ആളുകളായിരുന്നു താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്.
ഇപ്പോൾ നടിയുടെ വിവാഹ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. താരം ഈ വരുന്ന ജനുവരിയിൽ വിവാഹിതയാകാൻ പോവുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. സൂരജ് നമ്പ്യാർ എന്നാണ് വരൻ്റെ പേര്. ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ട് വരുന്നത് മൗനിയുടെ കസിൻ ആയിട്ടുള്ള വിദ്യുത് റോയിസർക്കാർ എന്ന വ്യക്തിയുടെ പക്കൽ നിന്നുമാണ്. അതുകൊണ്ടുതന്നെ ഈ വാർത്തയ്ക്ക് ആധികാരികത ഏറെയാണ്.
ദുബായിലോ ഇറ്റലിയിലോ ആയിരിക്കും വിവാഹം എന്നാണ് പറയപ്പെടുന്നത്. കൂച്ച് ബിഹാറിൽ വച്ചായിരിക്കും വിവാഹ റിസപ്ഷൻ. മൗനിയുടെ ജന്മ സ്വദേശം ആണ് കൂച്ച് ബീഹാർ. നടിയുടെ അടുത്ത കുടുംബക്കാർ എല്ലാം തന്നെ വിവാഹത്തിൽ പങ്കെടുക്കും എന്നാണ് കസിൻ പറയുന്നത്. നടിയുടെ പിതാവ് അനിൽ റോയ് കൂച്ച് ബീഹാർ മുനിസിപ്പാലിറ്റി സൂപ്രണ്ട് ആയിരുന്നു. നടിയുടെ അമ്മ ഒരു റിട്ടയർ ചെയ്ത സ്കൂൾ ടീച്ചർ ആണ്. സൂരജ് നമ്പ്യാർ ആരാണ് എന്ന് അറിയുമോ? ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബാങ്കർ ആണ് സൂരജ്. നിരവധി ബിസിനസുകളും ഇദ്ദേഹത്തിന് ഉണ്ട്. ബാംഗ്ലൂരിലുള്ള ഒരു ജെയിൻ കുടുംബത്തിൽ ഉള്ളതാണ് സൂരജ് നമ്പ്യാർ. കഴിഞ്ഞ ഒരു വർഷക്കാലമായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.