National

ഒരുവയസുള്ള മകന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

ഒരുവയസുള്ള മകന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. ഊട്ടിയില്‍ ഫെബ്രുവരിയിലാണ് സംഭവം. ബോധം കെട്ടുവീണ മകനുമായി അമ്മ ഗീത ആശുപത്രിയിലെത്തിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. മരണത്തില്‍ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

- Advertisement -

നീലഗിരിയിലെ ഉദഗയ് വാഷര്‍മാന്‍പേട്ട് സ്വദേശിനിയാണ് ഗീത. രണ്ടു തവണ വിവാഹിതയാണ് ഗീത. കോയമ്പത്തൂര്‍ സ്വദേശിയായ കാര്‍ത്തിക്കിനെ വിവാഹം ചെയ്ത് മൂന്നും ഒന്നും വയസുമുള്ള ആണ്‍കുട്ടികളുമായി ഊട്ടിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അടുത്തിടെയാണ് കാര്‍ത്തിക്കുമായി ഇവര്‍ പിണങ്ങുന്നത്. ഭാര്യയോട് പിണങ്ങിയ കാര്‍ത്തിക് മൂന്ന് വയസ് പ്രായമുള്ള മൂത്ത മകനൊപ്പം കോയമ്പത്തൂരിലേക്ക് പോയി. ഇളയ മകനുമായി ഗീത ഊട്ടിയില്‍ തുടര്‍ന്നു. ഇതിനിടെ കുട്ടി തലകറങ്ങി വീണുവെന്ന് കാണിച്ച് ഗീത ആശുപത്രിയില്‍ എത്തി. കുഞ്ഞ് മരിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഭക്ഷണം കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയത്. കുഞ്ഞിന് നല്‍കിയ ഭക്ഷണം മദ്യം കലര്‍ന്നതായിരുന്നു. തൊട്ടിലില്‍ ആട്ടുന്നതിന് ഇടയില്‍ കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.

ഇതോടെയാണ് പൊലീസ് ഗീതയെ ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിലാണ് സ്വകാര്യ ജീവിതത്തിന് കുഞ്ഞ് വെല്ലുവിളിയാണെന്ന് മനസിലായതോടെ കൊലപ്പെടുത്തിയതാണെന്ന് ഗീത പൊലീസിന് മൊഴി നല്‍കിയത്. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന് മകന്‍ തടസമെന്ന് തോന്നിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. അറസ്റ്റ് ചെയ്ത ഗീതയെ റിമാന്‍ഡ് ചെയ്തു.

Rathi VK

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

6 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

7 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

7 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

10 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

10 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

11 hours ago