തെലങ്കനായിലെ ഖൈര്‍താബാദില്‍ ഇത്തവണ ഗണേശ വിഗ്രഹം നിര്‍മിക്കാന്‍ ചെലവഴിക്കുക ഒരു കോടിയിലധികം രൂപ. സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയരം കൂടിയ വിഗ്രഹമാണ് ഹൈദരാബാദിലെ ഖൈര്‍ത്താബാദില്‍ ഒരുക്കുക. പ്രകൃതി സംരക്ഷണം പരിഗണിച്ച് ഇത്തവണ കളിമണ്‍ പ്രതിമയാകും നിര്‍മിക്കുകയെന്നും സംഘാടകര്‍ അറിയിച്ചു. പരിസ്ഥിതി സൗഹൃദ വിഗ്രഹ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്നും സംഘാടകര്‍ വ്യക്തമാക്കി.
ഖൈര്‍താബാദില്‍ ഗണേശ വിഗ്രഹം സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കളിമണ്‍ വിഗ്രഹ നിര്‍മാണത്തിനായി ചെന്നൈയില്‍ നിന്ന് കലാകാരന്മാര് എത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 50 മുതല്‍ 100 വരെ ആളുകള്‍ ചേര്‍ന്നാണ് വിഗ്രഹം നിര്‍മിക്കുന്നതെന്ന് സംഘാടകരില്‍ ഒരാളായ നരേഷ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വിഗ്രഹമാണിതെന്നാണ് സംഘാടകരുടെ അവകാശവാദം.
1954ല്‍ ഷക്കറിയ ജി എന്നയാളാണ് ഇവിടെ ആദ്യമായി ഗണേശ വിഗ്രഹം സ്ഥാപിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ഓരോ അടി വീതം ഉയര്‍ത്തുകയായിരുന്നു പതിവ്. വിഗ്രഹത്തിന്റെ വലിപ്പം കുറക്കാന്‍ സംഘാടകര്‍ ആലോചിച്ചിരുന്നെങ്കിലും ഭക്തര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ നിര്‍മിക്കുന്ന വിഗ്രഹം പൂര്‍ത്തിയാകാന്‍ 80 ദിവസമെടുക്കും.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…
മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…
സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…
ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…