Film News

ഈ പ്രശ്‌നം മുഴുവനായും പരിഹരിച്ചിട്ടുണ്ട്, വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്‍കി ഫിറോസ് കുന്നുംപറമ്പില്‍, കണ്ണുനിറഞ്ഞ് മോളി കണ്ണമാലി: വിഡിയോ

ഗുരുതര ആരോഗ്യ പ്രശ്‌നവുമായി ചികിത്സയിലായിരുന്ന മോളി കണ്ണമാലിയുടെ വാര്‍ത്ത മലയാളികള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടിയിരുന്നു. ചികിത്സക്ക് പണമില്ലാതിരുന്ന മോളി കണ്ണമാലിക്ക് ചികിത്സ സഹായവുമായി നിരവധി പേര്‍ എത്തുകയും ചെയ്തിരുന്നു.

- Advertisement -

രോഗം ഭേദമായി വീട്ടില്‍ എത്തിയ മോളി കണ്ണമാലി തന്റെ മറ്റൊരു സങ്കടവും പങ്കുവച്ചിരുന്നു. തന്റെ വീട് ജപ്തിയുടെ വക്കില്‍ ആയിരുന്നുവെന്നായിരുന്നു മോളി കണ്ണമാലി അറിയിച്ചത്.

ഇപ്പോഴിത ജപ്തിയുടെ വക്കില്‍ നില്‍ക്കുന്ന നടി മോളി കണ്ണമ്മാലിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍.

ജപ്തിയുടെ വക്കിലെത്തിയ ഇവരുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്‍കിയിരിക്കുകയാണ് ഫിറോസ്. നടിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്ന വിഡിയോ ഫിറോസ് കുന്നംപറമ്പില്‍ പങ്കുവച്ചാണ് ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ പേരില്‍ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്……ഈ പ്രശ്‌നം മുഴുവനായും നമ്മള്‍ പരിഹരിച്ചിട്ടുണ്ടെന്നും വീഡിയോ പങ്കുവച്ച് ഫിറോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയ പോസ്റ്റിങ്ങനെ-

ഇതിന്റെ പേരില്‍ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്……ഈ പ്രശ്‌നം മുഴുവനായും നമ്മള്‍ പരിഹരിച്ചിട്ടുണ്ട്……


നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കും

ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുന്‍പ് അത്യാസന്ന നിലയില്‍ മോളിചേച്ചി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു തുടര്‍ചികിത്സക്കും ഹോസ്പിറ്റല്‍ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോള്‍ ചികിത്സക്ക് 2 ലക്ഷത്തി 50,000/രൂപ നല്‍കിയിരുന്നു.

പിന്നീട് സുഖം പ്രാപിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാന്‍ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ്.

ഈ മക്കളെയും കൊണ്ട് ഞാന്‍ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം
ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീര്‍ക്കാന്‍ സാധിച്ചു . ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ .ആ വാക്കുകള്‍ നിങ്ങള്‍ കേട്ടില്ലേ
.ഇതൊക്കെയാണ് ഈ പ്രവര്‍ത്തനത്തിലെ നമ്മുടെ ലാഭം- ഫിറോസ് കുറിച്ചു.

 

Abin Sunny

Recent Posts

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

44 seconds ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

13 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

13 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

20 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

1 day ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago