മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. ഇന്ത്യ മുഴുവന്‍ ആരാധകരുള്ള മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്.മോഹന്‍ലാല്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ ശ്രദ്ധ നേടാറുണ്ട്.
അത്തരത്തില്‍ ഇപ്പോള്‍ മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്ന പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മണ്ണ് എന്ന് തോന്നിക്കുന്ന വസ്തുവിന്റെ ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്.
ക്യാപ്ഷന്‍ ഒന്നും നല്‍കാതെ മോഹന്‍ലാല്‍ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്തിരിക്കുന്നത്. അതേസമയം രസകരമായ കമന്റുകളും ചിത്രത്തിന് താഴെ എത്തുന്നുണ്ട്.
വലിയ അര്‍ത്ഥ തലങ്ങള്‍ ഉള്ള ചിത്രമാണെന്ന് തോന്നുന്നു ലൈക്ക് ചെയ്തേക്കാം എന്നാണ് ചിലര്‍ കമന്റായി കുറിക്കുന്നത്.
ലാലേട്ടന് വിനായകന് പഠിക്കുകയാണോ എന്നാണ് ചിലര്‍ കമന്റായി കുറിക്കുന്നത്. മണ്ണ് ഒക്കെ ഉണ്ട്, അപ്പോള്‍ ജിയോളജിക്കല്‍ സര്‍വ്വേയിലെ സ്പെഷ്യല്‍ ഏജന്റ് ആയിരിക്കും എന്നാണ് ചിലര്‍ പരിസഹിച്ച് കമന്റ് ചെയ്യുന്നത്.
അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ എന്തെങ്കിലും അപ്ഡേഷന് ആയിരിക്കും എന്നാണ് ചില ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
അതേസമയം ഇതേ ചിത്രം വീണ്ടും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. കുറിപ്പ് ഒന്നും തന്നെ ഇല്ലാതെയാണ് ഈ ചിത്രവും പങ്കുവച്ചിരിക്കുന്നത്. അതിനാല്‍ അറിയാതെ കൈ തട്ടി പോസ്റ്റ് ആയത് ആകും എന്നാണ് ആരാധകര്‍ പറയുന്നത്.