Film News

40 വർഷത്തെ സൗഹൃദത്തിനിടയിൽ വായിക്കാൻ കൊടുത്തത് ഒരേയൊരു തിരക്കഥ

മലയാള സിനിമയിലെ വിസ്മയ കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശൻ. പൂച്ചക്കൊരു മൂക്കുത്തി’ മുതല്‍ വിസ്‌മയിപ്പിക്കാനൊരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ വരെയും ലാലും പ്രിയനും സൗഹൃദത്തിന്റെ വിജയപാതയില്‍ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ. ഇത്രയധികം സിനിമകള്‍ ചെയ്‌തിട്ടും ഒരു സിനിമ ഒഴികെ മറ്റൊന്നിന്റെ തിരക്കഥയും പ്രിയദര്‍ശന്‍ തനിക്ക് വായിക്കാന്‍ തന്നിട്ടില്ലെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഗൃഹലക്ഷ്‌മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാലും പ്രിയനും മനസു തുറന്നത്.

- Advertisement -

പ്രിയന്‍- ‘ഭയങ്കരമായി ആലോചിച്ച്‌ ഞങ്ങള്‍ക്കിടയില്‍ ഇതുവരെ ഒരു സിനിമയും രൂപം കൊണ്ടിട്ടില്ല.സംസാരത്തിനിടയില്‍ എപ്പോഴെങ്കിലും ഏതെങ്കിലും ഒരു ആശയം പങ്കുവയ്‌ക്കും. അതു ചെയ്യാമെന്ന് തീരുമാനിക്കുക. ആ ചിന്തയില്‍ നിന്നാണ് പലപ്പോഴും സിനിമകള്‍ രൂപം കൊള്ളുന്നത്. ലാലിന് എന്നെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി ചിത്രീകരണത്തിനു തൊട്ടുമുമ്ബ് പോലും തിരക്കഥ വായിക്കാന്‍ നല്‍കുന്നില്ല എന്നാണ്. എഴുതി പൂര്‍ത്തിയാക്കാതെയാണ് പണ്ട് മിക്ക സിനിമകളും തുടങ്ങിയിരുന്നത്’.

ഇതിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു-

‘അക്കാലത്തെല്ലാം ഞാന്‍ സ്ഥിരം പ്രിയനോട് പറയുമായിരുന്നു. ഒരാഗ്രഹം കൊണ്ട് ചോദിക്കുകയാ പ്രിയാ,​ സിനിമ തുടങ്ങുന്നതിന് മുമ്ബേ തിരക്കഥ തിരക്കഥയൊന്ന് വായിക്കാന്‍ കിട്ടുമോയെന്ന്. നാളെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാനുള്ള താല്‍പര്യം കൊണ്ടായിരുന്നു അത്. അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു സിനിമയുടെ സെറ്റില്‍ ചെന്നപ്പോള്‍ പ്രിയന്‍ അഭിമാനത്തോടെ ഒരു പുസ്‌തകം മുന്നിലേക്ക് നീട്ടി. വര്‍ഷങ്ങളായി ഞാന്‍ ആഗ്രഹിച്ചത്.. ചോദിച്ചുകൊണ്ടിരുന്നത്. ചെയ്യാനിരുന്ന സിനിമയുടെ എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ. കൈകൂപ്പികൊണ്ട് ഞാന്‍ പറഞ്ഞു,​ വേണ്ട തൃപ്‌തിയായി എനിക്കു വായിക്കേണ്ട. അതായിരുന്നു തേന്മാവിന്‍ കൊമ്പത് ‘

mixindia

Recent Posts

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

14 mins ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

30 mins ago

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

1 hour ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

1 hour ago

കഴിവുള്ളവനെ തേടി ലോകം ഇങ്ങോട്ട് വരും എന്നു പറയുന്നത് വെറുതെയല്ല, ആർഡിഎക്സ് സംവിധായകനൊപ്പം രജനീകാന്ത്

മലയാളത്തിൽ കഴിഞ്ഞവർഷം പുറത്തിറങ്ങിയ സിനിമകളിൽ ഒന്നായിരുന്നു ആർ ഡി എക്സ്. രണ്ടു വലിയ സിനിമകളുടെ ഒപ്പം ആയിരുന്നു ഈ ചെറിയ…

1 hour ago