മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹന്‍ലാലിന്റെതായി ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഋഷഭ. ചിത്രം അണിയറയില്‍ പുരോഗമിക്കുകയാണ്. ഇതിനിടയില്‍ ഇപ്പോഴിത മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷം നല്കുന്ന ഒരു റിപ്പോര്‍ട്ടാണ് എത്തുന്നത്.
മോഹന്‍ലാലിന്റെ മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് എത്തുന്നത്.
തെലുങ്ക് താരം വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയിലാണ് മോഹന്‍ലാലും അഭിനയിക്കുന്നത്.
ഒരു ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ വമ്പന്‍ താരങ്ങളില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
പ്രഭാസും നയന്‍താരയും അതിഥിതാരങ്ങളായി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രഭാസ് ശിവഭഗവാനായും നയന്‍താര പാര്വ്വതീദേവിയായും ചിത്രത്തില്‍ എത്തുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്നാല്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനകള്‍ ഒന്നും എത്തിയിട്ടില്ല. അതേസമയം മലയാളത്തില്‍ നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി ഒരുങ്ങുന്നത്.
ജീത്തു ജോസഫ് ചിത്രം, പ്രിയദര്ശന് ചിത്രം, ലിജോ ജോസ് ചിത്രം, ബറോസ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മലയാളത്തിലും മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.