Film News

നരസിംഹത്തിൽ മമ്മൂട്ടി വന്നതുപോലെ വല്യേട്ടനിൽ മോഹൻലാൽ ഉണ്ട് എന്നൊരു വാർത്ത ആദ്യദിവസം പരന്നു, അങ്ങനെ ഫസ്റ്റ് ഡേ സിനിമയ്ക്ക് കയറിയവരുടെ മുന്നിലേക്ക്

മമ്മൂട്ടി നായകനായ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് വലിയേട്ടൻ. നരസിംഹം എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കിയതിനുശേഷം ഷാജി കൈലാസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. നരസിംഹം എന്ന സിനിമയിൽ മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതുപോലെ മോഹൻലാൽ വല്യേട്ടൻ എന്ന സിനിമയിൽ ഒരു അതിഥി വേഷത്തിലെത്തുന്നുണ്ട് എന്ന വാർത്ത പരന്നിരുന്നു. നിരവധി സിനിമ മാസികകളും ഈ വാർത്ത നൽകി. ഇപ്പോൾ ഈ സംഭവത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

- Advertisement -

“നരസിംഹത്തിൽ മമ്മൂട്ടിയെ ഗസ്റ്റ് റോളിൽ കൊണ്ട് വന്നത് പോലൊരു സർപ്രൈസ് തിരിച്ചു വല്ല്യേട്ടനിൽ ഷാജി കൈലാസ് മോഹൻലാലിനെ കൊണ്ട് വരുന്നു എന്നൊരു വാർത്ത ഷൂട്ടിങ് ടൈമിൽ തന്നെ എങ്ങനെയോ ഉണ്ടായി. റിലീസ് ദിവസം പത്ര പരസ്യങ്ങളിൽ, ” ഈ സിനിമയിൽ മോഹൻലാൽ ഉണ്ടോ?” എന്നൊരു ക്യാപ്ഷൻ പോലും വെച്ച് സിനിമയുടെ അണിയറക്കാരും അത് വെച്ചൊരു പബ്ലിസിറ്റിയും ഇറക്കി.

സിനിമ തുടങ്ങി ആകാംക്ഷയിൽ മോഹൻലാൽ ഫാൻസും എന്തെങ്കിലും ആകട്ടെ എന്ന് ഇക്കാ ഫാൻസും വിചാരിച്ചു പടം കാണുന്നു. മുക്കാൽ ഭാഗം ആയപ്പോൾ സൈക്കിളിൽ ഒരാൾ ചെറുതായിട്ട് തോൾ ചെരിച്ചു വരുന്ന പുറകിൽ നിന്നൊരു ഷോട്ട്. മോഹൻലാൽ ഫാൻസ്‌ ഉറപ്പിച്ചു ഇത് അണ്ണൻ തന്നെ കയ്യടികളും ആർപ്പുവിളികളും ഉയർന്നു പക്ഷേ ക്യാമറ പതിയെ കറങ്ങി ഫ്രണ്ടിൽ വന്നപ്പോൾ ദേ നിൽക്കുന്നു കൊല്ലം അജിത്.

അങ്ങനെ ആള് മാറി ലാലേട്ടന് കിട്ടേട്ട കയ്യടി കൊല്ലം അജിത്തിന് കിട്ടിയ കഥ. വല്ല്യേട്ടൻ റിലീസ് ടൈമിൽ കേട്ടത് ഓർമ്മയുണ്ട്. മോഹൻലാലിന്റെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ഇടി വാങ്ങിയ നടൻ എന്ന് പേരുള്ള കൊല്ലം അജിത്തിന് ലാലേട്ടന് കിട്ടേണ്ട കയ്യടി മാറി കിട്ടിയതും ഒരു നിയോഗം ആകാം” – ഇതായിരുന്നു സമൂഹ മാധ്യമങ്ങളിൽ വന്ന കുറിപ്പ്. ഈ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുകയാണ്.

Athul

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

1 hour ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

1 hour ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

2 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

2 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

2 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

3 hours ago