Film News

താരരാജാവിന് രാജകീയ വാഹനം; മോഹന്‍ലാലിന്റെ പുതിയ കാരവാന്റെ വിഡിയോ പുറത്തുവിട്ട് ആശിര്‍വാദ് സിനിമാസ്, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍-കാണാം

മോഹന്‍ലാല്‍ പുതിയ കാരവാന്‍ വാങ്ങിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കാരവാന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

- Advertisement -

ഇപ്പോഴിത പുതിയ കാരവാന്റെ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. ആഢംബര സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള കാരവാന്റെ ഇന്റീരിയറും എക്സ്റ്റീരിയറുമാണ് വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ലിവിങ് റൂം, മേക്കപ്പ് റൂം, ബെഡ്‌റൂം തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ കാരവാനിലുണ്ട്.മോഹന്‍ലാലിന്റെ താരപ്പകിട്ട് പോലെ തന്നെ ആരാധകരുടെ കണ്ണ് ചിമ്മിക്കുന്നതാണ് ലാലേട്ടന് സ്വന്തമാക്കിയ പുതിയ കാരവന്‍.

താരരാജാവ് ആകുമ്പോള്‍ രാജകീയ വാഹനം തന്നെ വേണം എന്നാണ് ആരാധകര്‍ വീഡിയോ കണ്ട് പറയുന്നത്.നടന്റെ ഇഷ്ടനമ്പരായ 2255 ആണ് ക്യാരവാന്റെ നമ്പറും. 1986ല് പുറത്തിറക്കിയ രാജാവിന്റെ മകന് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന ഫോണ്‍ നമ്പറായ ‘2255’ ആണിത്.

ബ്രൗണ്‍ നിറത്തിലുള്ളതാണ് വാഹനം.എക്‌സിറ്റീരിയറിനോട് ചേര്‍ന്നുപോകുന്ന തരത്തിലുള്ള നിറം നല്‍കിയാണ് കാരവാന്റെ അകത്തളം. ക്യാരവാന്റെ വീഡിയോ ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലാണ് പങ്കുവച്ചിരിക്കുന്നത്.

കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈല്‍സ് ആണ് ഈ കാരവന്‍ പണിതിരിക്കുന്നത്. ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവന്‍ നിര്‍മിച്ചിരിക്കുന്നത്. 3907 സി.സി ശേഷിയുള്ള നാല് സിലിണ്ടര്‍ 4ഡി 34 ഐ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.

Abin Sunny

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

3 hours ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

3 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

4 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

5 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

5 hours ago